ഭരണ വിരുദ്ധ വികാരമില്ല; തിരിച്ചടിയുടെ കാരണം വിലയിരുത്തി സിപിഎം

തിരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിയുടെ കാരണങ്ങൾ വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. തിരിച്ചടിക്ക് കാരണം സർക്കാരിനെതിരായ വികാരമല്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിറ്റിന്റെ വിലയിരുത്തൽ.

പാർട്ടിക്ക് ശക്തി കുറവുള്ള പ്രദേശങ്ങളിലും, രാഷ്ട്രീയമായി പിന്നാക്കം നിൽക്കുന്നയിടങ്ങളിലുമാണ് പ്രധാനമായും സീറ്റുകൾ നഷ്ടമായതെന്നും സെക്രട്ടേറിയറ്റ് കണ്ടെത്തി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ സംഘടനാപരമായ പോരായ്മകൾ ചില പ്രദേശങ്ങളിൽ തിരിച്ചടിക്ക് കാരണമായി. താഴേത്തട്ടിൽ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന നിലപാടിലാണ് നേതൃത്വം. സാമുദായിക സമവാക്യങ്ങൾ നോക്കാതെ പലയിടത്തും സ്ഥാനാർത്ഥികളെ നിശ്ചയിച്ചത് തിരിച്ചടിയായെന്ന് സിപിഐക്കുള്ളിൽ വിമർശനമുണ്ട്.

ഇടതുപക്ഷത്തിന് മേൽക്കൈ ഉണ്ടായിരുന്ന തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി ജയിച്ച് കേറിയതിനെ കുറിച്ച് വിശദമായ പരിശോധന പാർട്ടി നടത്തും. ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലകളിൽ വോട്ടർമാർ എൽഡിഎഫിനെ കൈവിട്ടന്ന നിരീക്ഷണവും സംസ്ഥാന സെക്രട്ടേറിയറ്റ് നടത്തി. തിരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ച് തിരുത്തലുകൾ വരുത്താൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top