എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; സിപിഎമ്മിലെ ജനകീയ മുഖം
May 17, 2025 12:06 PM

സിപിഎം നേതാവ് എ പ്രദീപ് കുമാര്‍ മുഖമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറി. നിയമനം സംബന്ധിച്ച് ഉത്തരവിറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. കോഴിക്കോട് മുന്‍ എംഎല്‍എയും സിപിഎം സംസ്ഥാന സമിതിയംഗവുമാണ് പ്രദീപ് കുമാര്‍. സിപിഎമ്മിലെ സൗമ്യമുഖവും ജനകീയനുമായ നേതാവാണ്. രണ്ട് ടേം നിബന്ധനയെ തുടര്‍ന്നാണ് ഇത്തവണ മത്സര രംഗത്ത് നിന്നും മാറി നിന്നത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെകെ രാഗേഷ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതിനെ തുടര്‍ന്നാണ് പുതിയ നിയമനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here