സര്‍വ്വകലാശാലയുടെ ഭൂമി സിപിഎം കൈവശപ്പെടുത്തി; എകെജി പഠന ഗവേഷണ കേന്ദ്രം ഒഴിപ്പിക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

സിപിഎമ്മിന്റെ ഉടമസ്ഥതയിലുള്ള എകെജി പഠന ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഭൂമി ഒഴിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സിപിഎമ്മിന്റെ മുന്‍ സംസ്ഥാന കമ്മറ്റി ഓഫീസായി പ്രവര്‍ത്തിച്ചിരുന്നത് എകെജി പഠന ഗവേഷണ കേന്ദ്രമായിരുന്നു. കെട്ടിടം സ്ഥിതി ചെയ്യുന്ന ഭൂമി കേരള സര്‍വ്വകലാശാലയുടെ ഉടമസ്ഥതയിലുള്ളതാണെന്നും ഇത് സിപിഎം നിയമവിരുദ്ധമായി കൈവശപ്പെടുത്തിയതാണെന്നും ചൂണ്ടികാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

കേരള സര്‍വ്വകലാശാല മുന്‍ ജോയിന്റ് രജിസ്ട്രാര്‍ ആര്‍.എസ്. ശശികുമാറാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പുറമ്പോക്ക് ഉള്‍പ്പെടെ ഏകദേശം 55 സെന്റ് സ്ഥലമാണ് സിപിഎം കൈവശം വച്ചിരിക്കുന്നത്. ഇത് കേരള സര്‍വ്വകലാശാലയ്ക്ക് അവകാശപ്പെട്ട ഭൂമിയാണ്. തിരുവിതാംകൂര്‍ മഹാരാജാവ് സര്‍വ്വകലാശാലയ്ക്ക് നല്‍കിയ ഭൂമി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസിനായി വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലുള്ള സ്വാധീനവും ‘മസില്‍ പവറും’ ഉപയോഗിച്ചാണ് സി.പി.എം ഈ ഭൂമി കൈക്കലാക്കിയത് എന്ന ആരോപണവും ഹര്‍ജിയിലുണ്ട്.

എകെജി പഠന ഗവേഷണ കേന്ദ്രം പ്രവര്‍ത്തിക്കുന്ന ഭൂമി സംബന്ധിച്ച് നേരത്തേയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഭൂമി ഒഴിപ്പിക്കണം എന്ന ആവശ്യം കോടതിയില്‍ എത്തുന്നത് ആദ്യമാണ്. 1977 ഓഗസ്റ്റ് 20ന് എ.കെ.ആന്റണി മന്ത്രിസഭയുടെ കാലത്താണ് എകെജി പഠന ഗവേഷണ കേന്ദ്രത്തിനായി ഭൂമി അനുവദിച്ചത്. അന്ന് 15 സെന്റ് ഭൂമി മാത്രമാണ് അനുവദിച്ചത്. എന്നാല്‍ സര്‍വകലാശാലയുടെ 55 സെന്റ് ഭൂമി സിപിഎം കൈവശമുണ്ടെന്ന വിവരാവകാശ രേഖ പുറത്തുവന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top