മന്ത്രി സജി ചെറിയാന്‍ സൂക്ഷിച്ച് സംസാരിക്കണം; താന്‍ പൈസയൊന്നും ഉണ്ടാക്കിയിട്ടില്ല; കടുപ്പിച്ച് ജി സുധാകരന്‍; അങ്കലാപ്പില്‍ സിപിഎം

മന്ത്രി സജി ചെറിയാനേയും എകെ ബാലനേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സിപിഎം നേതാവ് ജി.സുധാകരന്‍. ആലപ്പുഴയില്‍ നടക്കുന്നത് വളരെ നിര്‍കൃഷ്ടവും മ്ലേച്ചവും മാര്‍ക്സിസ്റ്റ് വിരുദ്ധവുമായ നീക്കങ്ങളാണ്. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച മുതിര്‍ന്ന നേതാക്കളുടെ അച്ചനും അമ്മയ്ക്കും അടക്കം തെറി പറയുകയാണ്. അതിനെ തടയാതെ തന്നെ ഉപദേശിക്കാനാണ് സജി ചെറിയാനും എ.കെ.ബാലനും ശ്രമിക്കുന്നതെന്നും സുധാകരന്‍ വിമര്‍ശിച്ചു.

ALSO READ :ദേവനും മുന്നേ മന്ത്രിക്ക് സദ്യ; പരിഹാരക്രിയ വേണമെന്ന് തന്ത്രി

താന്‍ ബിജെപിയില്‍ പോകുമെന്ന് പ്രചരിച്ചത് സജി ചെറിയാന്റെ അണികളാണ്. തന്നോട് കളിക്കുമ്പോള്‍ സജി ചെറിയാന്‍ സൂക്ഷിക്കണം. തന്നോട് കളിച്ചവരാരും ജയിച്ചിട്ടില്ല. സജി ചെറിയാനും നാസറും വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ താനാണ് ഇവരെയൊക്കെ സംരക്ഷിച്ചത്. ഇപ്പോഴത്തെ സജി ചെറിയാന്റെ വളര്‍ച്ചയ്ക്ക് കാരണവും തനാണ്. അത് ഓര്‍ത്ത് തന്നെ സംസാരിക്കണം.അമ്പലപ്പുഴയില്‍ വോട്ട് ചോര്‍ത്താന്‍ ശ്രമിച്ചെന്ന ആരോപണത്തിന് പിന്നാല്‍ ഗൂഡാലോചനയുണ്ട്. സജി ചെറിയാനും ആരിഫും അറിയാതെ എനിക്കെതിരെ പരാതി പോകില്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനായിരുന്നു നീക്കം. അതിനായി പടക്കം പൊട്ടിച്ചതായും സുധാകരന്‍ ആരോപിച്ചു.

ബാലനെപ്പോലെ മാറാന്‍ തനിക്ക് പറ്റില്ല. ബാലന്‍ തന്നെപ്പറ്റി ഒന്നും പറയേണ്ട കാര്യമില്ല. ഞാന്‍ ഇന്നേവരെ ഒരു പ്രസ്താവനയിലും പൊതുവേദിയിലും ബാലനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സുധാകരന്‍ പാര്‍ട്ടിയുമായി ചേര്‍ന്നു പോകണമെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയാണ് മുതിര്‍ന്ന നേതാവിനെ ചൊടിപ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top