വടി വെട്ടാൻ പോയിട്ടേയുള്ളൂ അടിതുടങ്ങിയിട്ടില്ലെന്ന് സിപിഎം; രാഹുലിനെ പാലക്കാട് കാല് കുത്തിക്കില്ലെന്ന് ബിജെപി

രാഹുൽ മാങ്കൂട്ടത്തിനെതിരെ പുറത്തുവരുന്ന സ്ത്രീകളുടെ വെളിപ്പെടുത്തലുളികളിൽ പ്രതികരണവുമായി സിപിഎം മന്ത്രിമാരും നേതാക്കളും. കോൺഗ്രസ് നേതാക്കൾ ഇടപെട്ടത് ഗതികെട്ടാണെന്നും എംഎൽഎ സ്ഥാനത്ത് നിന്ന് രാജി വെക്കാൻ നേതാക്കൾ പറയണമെന്നും വി ശിവൻകുട്ടി പ്രതികരിച്ചു. വടി വെട്ടാൻ പോയിട്ടേയുള്ളൂ. അടിയൊന്നും ആയിട്ടില്ല, പിടിച്ചതിനേക്കാൾ വലുത് മടയിൽ കിടക്കുകയാണെന്നായിരുന്നു മന്ത്രി വിഎൻ വാസവന്റെ പരിഹാസ പ്രതികരണം.

Also Read : മാങ്കൂട്ടത്തിലിന് എതിരായ ആരോപണത്തില്‍ നാണംകെട്ട് ഷാഫി പറമ്പിലും; പാര്‍ലമെന്റ് സമ്മേളനത്തിന് എത്തിയില്ല; ഫ്‌ളാറ്റില്‍ മുറി അടച്ചിരിക്കുന്നു

രാഹുൽ സംശുദ്ധ രാഷ്ട്രീയത്തെ പരിഹസിച്ചെന്നും നടപടികൾ നടക്കാത്തത് കോൺഗ്രസ്സിനുള്ളു ആയതുകൊണ്ടാണെന്ന് ഇ പി ജയരാജൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ പൊതുസമൂഹത്തിന് വെല്ലുവിളിയാവുന്നൊരു മാനസികാവസ്ഥയ്ക്ക് ഉടമയെന്ന് കെകെ ശൈലജ പ്രതികരിച്ചു. പരാതി ഉയർന്നപ്പോൾ സതീശൻ അത് മുക്കുകയാണ് ചെയ്തതതെന്ന് ഡി വൈ എഫ് ഐ നേതാവ് വികെ സനോജ് പറഞ്ഞു. അതേസമയം പാലക്കാട് രാഹുലിന്റെ എം എൽ എ ഓഫിസിലേക്ക് വിവിധ രാഷ്ട്രീയ പാർട്ടികളുടെ മാർച്ച് നടന്നു. രാഹുൽ മാങ്കൂട്ടത്തിനെ പാലക്കാട് വന്നാൽ തടയുമെന്നും ബിജെപി പ്രവർത്തകർ പറഞ്ഞു. ശ്രീകണ്ഠാപുരത്തെ ഫ്ലാറ്റിനെ കുറിച്ചും അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top