മേയർ സ്ഥാനാർത്ഥിയെ സേഫാക്കാൻ സിപിഎം!!! പിടിച്ചെടുക്കാൻ സാധ്യതയുള്ള പഞ്ചായത്തുകളിൽ ബിജെപി ഇറക്കുന്നത് ലക്ഷങ്ങൾ…

വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയെ സേഫ് ആയ വാർഡിൽ മത്സരിപ്പിക്കൻ നീക്കം. കഴിഞ്ഞ തവണ സിപിഎം മേയറായി കരുതിവച്ചിരുന്ന സ്ഥാനർഥികൾ എല്ലാം തോറ്റു പോയ സാഹചര്യം മുന്നിൽ കണ്ടാണ് ഈ നീക്കം നടത്തുന്നത്.
മേയറാക്കാൻ മുന്നിൽ കണ്ട് മത്സരിപ്പിച്ച വനിതാ സ്ഥാനാർഥികളെല്ലാം കഴിഞ്ഞ തവണ വീണു പോയ സാഹചര്യത്തിലാണ് ആര്യ രാജേന്ദ്രന് നറുക്ക് വീണത്. എന്നാൽ അതിനു ശേഷം മേയറുടെ പ്രകടനം പലതരത്തിലുള്ള അവമതിപ്പ് പാർട്ടിക്ക് ഉണ്ടാക്കിയെന്ന് വിലയിരുത്തലുകളുമുണ്ട്. പക്വത ഇല്ലാതെ പല വിഷയങ്ങളെയും സമീച്ചെന്നുള്ള വിമർശനം സിപിഎമ്മിൽ നിന്ന് തന്നെ ഉയർന്നിരുന്നു.
അതേസമയം വിജയ സാധ്യതയുള്ള കോർപ്പറേഷനുകളിലും വാർഡുകളും പിടിക്കാനായി ബിജെപി 20 ലക്ഷം രൂപ വീതം കണക്കാക്കി ബിജെപി കേന്ദ്ര കമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയെന്നാണ് സൂചനകൾ. ഭരണം ലഭിക്കാൻ സാധ്യതയുള്ള പഞ്ചായത്തുകളിൽ 10 ലക്ഷം രൂപ അധികമായി നൽകാനും തീരുമാനം ഉള്ളതായും റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പിനായി ശമ്പളം നൽകി അനുഭവികളായ ആളുകളെ ജോലിക്കെടുക്കാനും സാധ്യത എന്നും സൂചനകളുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here