സംഘിയും കമ്മിയും രണ്ടല്ല – അവര്‍ ഒന്നാണ്; ആര്‍എസ്എസ് വേദിയില്‍ ഗണഗീതം പാടി സിപിഎം ബ്രാഞ്ച് അംഗമായ വൈദികന്‍

ആര്‍എസ്എസ് ശതാബ്ദി സമ്മേളനത്തില്‍ ആശംസയുമായി സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗവും യാക്കോബായ പള്ളി വികാരിയുമായ വൈദികന്‍. കൂത്താട്ടുകുളം വടകര സെന്റ് ജോണ്‍സ് മുത്തപ്പന്‍ യാക്കോബായ ഇടവക വികാരി ഫാദര്‍ പോള്‍ തോമസ് പീച്ചിയിലാണ് ആര്‍എസ്എസ് വേദിയിലെത്തിയത്. ആര്‍എസ്എസ് കൂത്താട്ടുകുളം മണ്ഡലം സംഘടിപ്പിച്ച യോഗത്തിലാണ് വൈദികന്‍ അധ്യക്ഷനായി തന്നെ പങ്കെടുത്തത്.

പല നിറമാണെങ്കിലും രാജ്യത്തിന്റെ വിജയത്തിനായി ഒന്നിക്കണമെന്ന് ഹൈസ്‌കൂള്‍ മൈതാനത്തു നടന്ന യോഗത്തില്‍ ഫാദര്‍ പോള്‍ പറഞ്ഞു. ഗണഗീതം ആലപിച്ച് പ്രസംഗം കൊഴുപ്പിക്കുകയും ചെയ്തു. ആര്‍എസ്എസ് നടത്തുന്ന സാമൂഹ്യ ഇടപെടലും, അവരുടെ അടുക്കും ചിട്ടയും ശ്ലാഘനീയമാണ്. സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ തികച്ചും മനുഷ്യത്വപരമാണ്. ആചാരപ്രകാരം ഏത് കാര്യത്തിനും വിജയദശമി നല്ല ദിവസമാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം ഉപ്പുകണ്ടം ബ്രാഞ്ച് അംഗമാണ് ഫാദര്‍ പോള്‍ തോമസ്. സിപിഎം പരിപാടികളിലെ സ്ഥിരം സാന്നിധ്യവും. സഭാതര്‍ക്കങ്ങളിൽ യാക്കോബായ വിഭാഗത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളിലെ മുന്‍നിര പോരാളിയായിരുന്നു ഇദ്ദേഹം. ആര്‍എസ്എസ് പരിപാടില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് പ്രതികരണം ആരായാൻ ഫാദര്‍ പോള്‍ തോമസിനെ ബന്ധപ്പെടാന്‍ മാധ്യമ സിൻഡിക്കറ്റ് ശ്രമിച്ചെങ്കിലും ഫോണിൽ ലഭ്യമായില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top