കുട്ടിക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തി സിപിഎം ബ്രാഞ്ച് സെക്രട്ടറി; പോക്‌സോ കേസില്‍ അറസ്റ്റ്

പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്‌സോ കേസില്‍ അറസ്റ്റില്‍. പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി എന്‍ ഷാജിയാണ് അറസ്റ്റിലായിരിക്കുന്നത്. കൊടുവായൂരില്‍ കായികോപകരണങ്ങള്‍ വില്‍ക്കുന്ന കട നടത്തുന്നയാളാണ് പ്രതി. ഇവിടെ ജഴ്‌സി വാങ്ങാന്‍ എത്തിയ കുട്ടിക്ക് നേരെയാണ് ഷാജി അതിക്രമം കാണിച്ചത്.

ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കടയിലെത്തിയ 10-ാം ക്ലാസ് വിദ്യാര്‍ഥിക്ക് നേരെ ഷാജി സ്വകാര്യഭാഗം പ്രദര്‍ശിപ്പിച്ചു. തിരിച്ച് കുട്ടിയോടും സ്വകാര്യഭാഗം പ്രദര്‍ശിപ്പിക്കണം എന്ന് ആവശ്യപ്പെടുകയും ബലമായി സ്വകാര്യഭാഗത്ത് സ്പര്‍ശിക്കുകയും ചെയ്തു.

വീട്ടിലെത്തിയ കുട്ടി ഇക്കാര്യം രക്ഷിതാക്കളോട് പറയുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ പുതുനഗരം പോലീസില്‍ പരാതി നല്‍കി. പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top