തുടർഭരണം മോഹമാകുമോ; അവസാന ലാപ്പിൽ സർക്കാർ പരിപാടികൾ പരാജയം….

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ തുടർഭരണം ലക്ഷ്യമിടുന്ന സർക്കാരിന്റെ അവസാനവട്ട പരിപാടികൾ പാളുന്നുവെന്ന് വിലയിരുത്തൽ. തുടർച്ചയായ പരിപാടികളിലെ തിരിച്ചടി സർക്കാരിന് ക്ഷീണമായി.

വോട്ട് ലക്ഷ്യമാക്കി വിശ്വാസികളെ കൂടെ നിർത്താനായി നടത്തിയ ആഗോള അയ്യപ്പ സംഗമം പ്രതീക്ഷിച്ച വിജയം കണ്ടില്ല. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും എൻ.എസ്.എസ്. ജനറൽ സെക്രട്ടറി സുകുമാരൻ നായരെയും കൂടെ നിർത്താനായെങ്കിലും പരിപാടിയിൽ ജനപങ്കാളിത്തം കുറഞ്ഞത് സർക്കാരിന് വലിയ തിരിച്ചടിയായി.

Also Read : ഷാഫിക്ക് തല്ല് കിട്ടിയത് മുതലാക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍; പോലീസുകാരെ ഞങ്ങള്‍ നേരിടുമെന്ന് പറഞ്ഞ് കോണ്‍ഗ്രസുകാരനാകാന്‍ ശ്രമം

ഇതിനു പിന്നാലെ, ഈ ക്ഷീണം മറികടക്കാനായി ആസൂത്രണം ചെയ്ത ‘സി.എം. വിത്ത് മീ’ (CM WITH ME ) എന്ന പരിപാടിയും വേണ്ടത്ര ശ്രദ്ധ നേടിയില്ലെന്നും പിആർ ശ്രമങ്ങൾ ഫലം കണ്ടില്ലെന്നും വിമർശനമുയരുന്നു. ഇരു പരിപാടികളും പരാജയപ്പെട്ട സാഹചര്യത്തിൽ നടൻ മോഹൻലാലിനെ ആദരിച്ചുള്ള പരിപാടിയിലൂടെ ജനങ്ങളുടെ ഇടയിൽ പ്രീതി നേടാമെന്ന കണക്കുകൂട്ടലും തെറ്റി. ഈ പരിപാടിയും വിവാദങ്ങളിൽ മുങ്ങി. മോഹൻലാലിനേക്കാൾ വലിയ ചിത്രം മുഖ്യമന്ത്രിയുടേത് ഫ്ലെക്സിൽ വെച്ചത് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് വഴിവെച്ചു. പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ വേദിയിൽ പങ്കെടുത്തതും രാഷ്ട്രീയ വിവാദമുണ്ടാക്കി. എം.എൽ.എ. കൂടിയാണ് അദ്ദേഹം എന്ന വിശദീകരണം വേണ്ടത്ര ഫലം കണ്ടില്ല.

അവസാനമായി, നിയമസഭാ സമ്മേളനത്തിനിടെ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് പ്രതിപക്ഷത്തിനെതിരെ ഉണ്ടായ ‘ബോഡി ഷേയ്മിങ്’ പരാമർശവും സർക്കാരിനെ പ്രതിരോധത്തിലാക്കി. ഇതോടെ, തുടർഭരണം എന്ന മോഹം യാഥാർഥ്യമാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top