സുരേഷ് ഗോപി നിവേദനം വാങ്ങാത്ത കൊച്ചുവേലായുധൻ്റെ കണ്ണീരൊപ്പി സിപിഎം; ഒറ്റമുറിയിൽ നിന്ന് പുതിയ വീട്ടിലേക്ക്!

കേന്ദ്രമന്ത്രി സുരേഷ് ഗോപി നിവേദനം വാങ്ങാൻ വിസമ്മതിച്ച കൊച്ചുവേലായുധന്റെ വീട് നിർമ്മാണം പൂർത്തീകരിച്ച് സിപിഎം. 75 ദിവസം കൊണ്ടാണ് ചേർപ്പിലെ സിപിഎം പ്രവർത്തകർ വീടിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്. അവസാന മിനുക്കുപണികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. തെരഞ്ഞെടുപ്പിന് ശേഷം വീട് കൊച്ചുവേലായുധന് കൈമാറും.

2025 സെപ്റ്റംബർ 13ന് തൃശൂരിലെ പുള്ളിൽ നടന്ന കലുങ്ക് സംവാദത്തിനിടെയാണ് സംഭവം. ഒറ്റമുറി വീട്ടിൽ കഷ്ടപ്പെട്ട് കഴിയുന്ന തനിക്ക് പുതിയ വീട് നിർമ്മിക്കാൻ സഹായം ചോദിച്ചാണ് കൊച്ചുവേലായുധൻ സുരേഷ് ഗോപിക്ക് നിവേദനം നൽകാൻ ശ്രമിച്ചത്. എന്നാൽ, നിവേദനം വാങ്ങുക പോലും ചെയ്യാതെ സുരേഷ് ഗോപി, “ഇതൊന്നും എംപിയുടെ പണിയല്ല” എന്ന് പറഞ്ഞ് അദ്ദേഹത്തെ തിരികെ അയച്ചു. പൊതുവേദിയിൽ അപമാനിക്കപ്പെട്ടതിൽ കൊച്ചുവേലായുധൻ വളരെ മാനസിക വിഷമത്തിലായിരുന്നു.

അന്ന് രാത്രി തന്നെ സിപിഎം നേതാക്കൾ കൊച്ചുവേലായുധൻ്റെ വീട്ടിലെത്തി അദ്ദേഹത്തിന് പുതിയ വീട് നിർമ്മിച്ചു നൽകുമെന്ന് വാഗ്ദാനം ചെയ്തു. ആ വാഗ്ദാനമാണ് ഇപ്പോൾ നിറവേറ്റിയത്. വീടിൻ്റെ നിർമ്മാണം പൂർത്തിയായ വിവരം സിപിഎം ജില്ലാ സെക്രട്ടറി കെവി അബ്ദുൽ ഖാദർ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top