കോടിയേരി കരഞ്ഞത് ഓർമ്മയുണ്ടോ?; പികെ ഫിറോസിനെ കടന്നാക്രമിച്ച് ഇടത് ഹാൻഡിലുകൾ

ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സഹോദരൻ പി.കെ ബുജൈറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പികെ ഫിറോസിനെതിരെ ഇടത് സൈബർ ഹാൻഡിലുകളുടെ വ്യാപക അക്രമണം. ഞങ്ങളുടെ പാർട്ടി സെക്രട്ടറിയുടെ മകൻ കേസിൽ അകപെട്ടപ്പോൾ യാതൊരു ദാക്ഷണ്യവും ഇല്ലാതെ നിങ്ങൾ വേട്ടയാടിയത് ഓർമയില്ലേ. കോടിയേരിയുടെ കുടുംബവും കോടിയേരിയും കരഞ്ഞതും ഓർമയില്ലേ. അന്നേ ഞങ്ങൾ പറഞ്ഞില്ലെ ഞങ്ങളുടെ ഊഴത്തിൽ ഒരു അനുകമ്പയും പ്രതിപ്രതീക്ഷിക്കേണ്ട എന്ന്. ഇങ്ങനെ തുടങ്ങി വ്യാപക ആക്രമണമാണ് പോസ്റ്റുകളിലും കമന്റുകളിലൂടേയും അഴിച്ചുവിടുന്നത്.
പികെ ഫിറോസിന്റെ പഴയ എഫ് ബി പോസ്റ്റ് സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നു. ഏറെയും കേരളത്തിലേക്ക് മയക്കുമരുന്ന് ‘ഒഴുകുന്നതിനെ’ കുറിച്ചായിരുന്നു. എന്നാൽ അതിൽ സ്വന്തം അനിയനും പങ്കുണ്ടെന്ന് നേതാവ് അറിഞ്ഞിരുന്നില്ലെയോ അതോ അറിഞ്ഞിട്ടും മറച്ചുവച്ചോ എന്നൊക്കെയാണ് ഇടത് സൈബർ ഹാൻഡിലുകൾ ഉയർത്തുന്ന ചോദ്യം.
ബിനിഷിൻ്റെ അറസ്റ്റും ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കലിൻ്റെ ഭാഗമായിരുന്നു എന്നാണ് അവർ ഉയർത്തുന്ന വാദം. അസുഖബാധിതനായിരുന്നെങ്കിലും 15 വർഷം കൂടിയെങ്കിലും സഖാവ് കോടിയേരി ജീവിക്കുമായിരുന്നു. ഇല്ലാകഥകളാൽ നിങ്ങളൊക്കെ ചേർന്ന് ആ മനുഷ്യനെ കൊന്നതാണ്. ഇഞ്ചിഞ്ചായി കൊല്ലുമ്പോഴും, നിലപാടുകളിൽ അണുവിട വിട്ടുവീഴ്ച ചെയ്യാതെ തൻ്റെ മകൻ ശരിയാണെന്ന പൂർണ്ണ ബോധ്യത്തോടെ ജീവിച്ച കമ്മ്യൂണിസ്റ്റായിരുന്നു സഖാവ് കോടിയേരിയെന്നും എഴുതുന്നവരുമുണ്ട്. ഈ ആക്രമണത്തിന് തുടക്കമിട്ടത് ബിനീഷ് കോടിയേരി തന്നെയാണ്.
അതേസമയം താന്‍ കേസില്‍ അകപ്പെട്ടപ്പോള്‍, മയക്കുമരുന്ന് കച്ചവടക്കാരൻ്റെ അച്ഛൻ എന്ന വിളി കോടിയേരി ബാലകൃഷ്ണന് ചാർത്തി കൊടുത്തത് ഫിറോസ് അടുങ്ങുന്ന കൂട്ടമാണ് എന്നാണ് ബിനീഷ് കോടിയേരി ഇന്നലെ ഫെയ്സ്ബുക്കില്‍ കുറിച്ചു. ‘എൻ്റെ അച്ഛന് ക്യാൻസർ ആയിരുന്നു. അത് നിങ്ങൾക്കും അറിയാമായിരുന്നിരിക്കണം രക്ഷപ്പെടാൻ ആയിരത്തിൽ ഒരംശം സാധ്യത പോലും ഇല്ലാത്ത ഗുരുതര രോഗം .ലോകത്തിലെ ഏത് കൊടും കുറ്റകൃത്യവും ചെയ്ത ആളാവട്ടെ , അത്തരം ഒരു രോഗാവസ്ഥയിൽ അച്ഛനെ പരിചരിക്കാൻ ഏത് മകനും ആഗ്രഹിക്കും എന്ന് ഫിറോസ് നിങ്ങൾക്കും അറിയാമല്ലോ. ആ സൗഭാഗ്യമാണ് നിങ്ങൾ എനിക്ക് ഇല്ലാതാക്കിയത്. പറയൂ ഞാൻ നിങ്ങൾക്ക് എങ്ങനെയാണ് മാപ്പ് തരേണ്ടത്?. എന്നാണ് ബിനീഷ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here