ദേശാഭിമാനിയിലും ചന്ദ്രിക അച്ചടിച്ചിട്ടുണ്ട് സഖാവേ… ഒന്നര പതിറ്റാണ്ട് പഴക്കമുള്ള ’അന്തർധാര’ ചൂണ്ടിക്കാട്ടി കെഎൻഎ ഖാദർ

സംഘപരിവാര്‍ മുഖപത്രമായ ജന്മഭൂമിയില്‍ മുസ്ലീം ലീഗിന്റെ ഉടമസ്ഥതയിലുള്ള ചന്ദ്രിക ദിനപത്രത്തിന്റെ മുഖപ്രസംഗം അടങ്ങിയ പേജ് ഇന്നലെ അച്ചടിച്ചതിന് പിന്നാലെ പണ്ട് ദേശാഭിമാനിയില്‍ ചന്ദ്രികയുടെ എഡിറ്റ് പേജ് അച്ചടിച്ച ചരിത്രവുമായി ലീഗ് നേതാവ് കെഎന്‍എ ഖാദര്‍. പത്രം അച്ചടിക്കുന്നതിനുള്ള പ്ലേറ്റ് മേക്കിംഗിലുണ്ടായ അബദ്ധം മൂലമാണ് ജന്മഭൂമിയില്‍ ചന്ദ്രിക പത്രത്തിന്റെ പേജ് അച്ചടിച്ചുവന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം.
ALSO READ : ജന്മഭൂമിയില്‍ ‘ചന്ദ്രികാവസന്തം’; ചന്ദ്രികയുടെ എഡിറ്റ് പേജുമായി സംഘപരിവാര്‍ പത്രം
2010 ഡിസംബര്‍ 29ന് ഗള്‍ഫ് ദേശാഭിമാനിയില്‍ ചന്ദ്രികയുടെ പേജ് അച്ചടിച്ചു വന്ന ചരിത്രം കെഎന്‍എ ഖാദര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. അന്ന് സിപിഎമ്മിനെ അതിരൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് ചന്ദ്രികയില്‍ താനെഴുതിയ ലേഖനം ദേശാഭിമാനിയില്‍ വന്നിരുന്നു. ‘കുരുടനെ വഴികാട്ടുന്ന കുരുടന്‍’ എന്നായിരുന്നു ഖാദറിന്റെ ചന്ദ്രിക ലേഖനത്തിന്റെ തലക്കെട്ട്. ഈ ലേഖനം വള്ളി പുള്ളി വിസര്‍ഗം വിടാതെ ദേശാഭിമാനി പ്രസിദ്ധീകരിച്ചു. ഇതിന്റെ പേരില്‍ വലിയ വിവാദമുണ്ടായി. ലേഖനം പ്രസിദ്ധീകരിച്ച സമയത്ത് താന്‍ ബഹറിനില്‍ ഉണ്ടായിരുന്നു. മാര്‍ക്കറ്റില്‍ വില്‍ക്കാതിരുന്ന ദേശാഭിമാനി പത്രങ്ങള്‍ ഏജന്റുമാര്‍ തിരിച്ചെടുക്കുന്നത് കണ്ടിരുന്നതായി അദ്ദേഹം ഓര്‍മ്മിക്കുന്നുണ്ട്.
ഇന്നലത്തെ ജന്മഭൂമിയുടെ കണ്ണൂര്‍ എഡീഷന്‍ പത്രത്തിലാണ് ചന്ദ്രികയുടെ എഡിറ്റ് പേജ് അടിച്ചു വന്നത്. മുസ്ലീം ലീഗും ബിജെപിയും തമ്മിലുള്ള അന്തര്‍ ധാരയാണെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജ് പരിഹസിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് കെഎന്‍എ ഖാദറിന്റെ കുറിപ്പ്.
ദേശാഭിമാനിയില്‍
ഒരു പേജ് ചന്ദ്രിക
””””””””””””””””””
2010 ഡിസംബര്‍ 29നു പ്രസിദ്ധീകരിച്ച ഗള്‍ഫ് ദേശാഭിമാനിയാണ് ചിത്രത്തില്‍ .
ഇതില്‍ അന്നത്തെ ബഹറൈന്‍ ചന്ദ്രികയുടെ എഡിറ്റോറിയല്‍ പേജ് മുഴുവന്‍ അടിച്ചു വന്നു .
അന്ന്
ഞാന്‍ അവിടെ ഉണ്ടായിരുന്നു
ഈ ദേശാഭിമാനിയില്‍ ‘കുരുടനെ വഴികാട്ടുന്ന കുരുടന്‍’ എന്ന എന്റെ ലേഖനം വള്ളി പുള്ളി വിസര്‍ഗ്ഗം വിടാതെ പ്രസിദ്ധീകരിച്ചു
ഈ സംഭവങ്ങളെ തുടര്‍ന്ന് അവിടെ വലിയ വിവാദമുണ്ടായി
അവസാനം വിറ്റു പോയതിന്റെ ബാക്കി ദേശാഭിമാനി പത്ര കെട്ടുകള്‍ മുഴുവന്‍ അവര്‍ തിരിച്ചു കൊണ്ടു പോയി. അതിനു വേണ്ടി ഏജന്റുമാര്‍ കട കയറി നിരങ്ങുന്നതിനു ഞാനും അനേകം ബഹറൈന്‍ കെഎംസിസിക്കാരും സാക്ഷികളാണ്
ദേശാഭിമാനിയില്‍ അന്നത്തെ ലേഖനം ശക്തമായ മാര്‍ക്‌സിസ്റ്റ് വിമര്‍ശനമായിരുന്നു ബഹറൈന്‍ കെഎംസിസി നേതാവ് ഹബീബാണ് ഇപ്പോള്‍ ഈ പത്രം ഇവിടെ എത്തിച്ചു തന്നത് അദ്ദേഹത്തോട് കടപ്പാട് അറിയിക്കുന്നു
കഴിഞ്ഞ പതിനഞ്ചു വര്‍ഷം ഈ പത്രം പൊന്നു പോലെ സൂക്ഷിച്ച എന്റെ പ്രിയ സുഹൃത്ത് എപി ഫൈസലിനെ അഭിനന്ദിക്കുന്നു. ””””””””””””””””’
കെഎന്‍എ ഖാദര്‍
””””””””””””””””””

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here