വോട്ട് മോഷണത്തിൽ സിപിഎമ്മിൻ്റെ മൗനം ആർക്കുവേണ്ടി, പാർട്ടിയെ എടുത്തലക്കി സോഷ്യൽ മീഡിയ

തിരഞ്ഞെടുപ്പിൽ ജയിക്കാൻ ബിജെപി വ്യാപകമായി വോട്ട് മോഷണം നടത്തിയെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കാതെ സിപിഎം. ഇന്ത്യാ സഖ്യത്തിലെ പാർട്ടികൾ ഈ വിഷയത്തിൽ ഒന്നടങ്കം രാഹുലിന് പിന്നിൽ അണിനിരന്നിട്ടും സിപിഎം നീണ്ട മൗനത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അപ്രിയം തോന്നാതിരിക്കാനാണ് പാർട്ടി മിണ്ടാത്തത് എന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ.
Also Read : ബിജെപിയുമായി ചേർന്ന് വോട്ട് മോഷണം നടത്തി തിരെഞ്ഞെടുപ്പ് കമ്മീഷൻ; ആ ബോംബ് പൊട്ടിച്ച് രാഹുൽ ഗാന്ധി
പാർട്ടി പത്രമായ ദേശാഭിമാനി രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം ഒന്നാം പേജിൽ രണ്ട് കോളത്തിൽ കൊടുത്തെന്ന് വരുത്തി തടിയൂരി. വോട്ട് മോഷണമെന്ന ആരോപണം മുൻകാലങ്ങളിൽ ബംഗാളിലും ത്രിപുരയിലും കേരളത്തിലും കേട്ടിട്ടുള്ള പാർട്ടിയാണ് സിപിഎം. അതു കൊണ്ടാവാം സിപിഎമ്മിൻ്റെ നിശബ്ദതയെന്നും ആരോപണമുണ്ട്. രാഹുലിനോട് പൂർണമായി യോജിച്ചാണ് സിപിഐയും അവരുടെ പത്രവും രംഗത്തു വന്നിരിക്കുന്നത്.

സിപിഎം ബംഗാൾ ഘടകത്തിന്റെ മുഖപത്രമായ ഗണശക്തി ഈ വിഷയം മെയിൻ സ്റ്റോറിയാക്കിയപ്പോഴാണ്, ദേശാഭിമാനി ഇതിനെ കുഴിച്ചിട്ട മട്ടിലാക്കിയത്. കേന്ദ്രം ഭറിക്കുന്ന ബിജെപിയുടെ ജനാധിപത്യ ധ്വംസനത്തെക്കുറിച്ച് രാജ്യത്തെ പ്രതിപക്ഷ നേതാവ് ഗുരുതര വെളിപ്പെടുത്തൽ നടത്തിയതിനോട് ഒരേ പാർട്ടിയുടെ രണ്ട് സംസ്ഥാനത്തെ ഘടകങ്ങളുടെ നിലപാടാണ് ചർച്ചയാകുന്നത്.
എന്തിനുമേതിനും നിലപാടുകൾ പ്രഖ്യാപിക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ ഏതാണ്ട് ഒളിവിൽ പോയ അവസ്ഥയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേദനിപ്പിച്ചാൽ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്ന ഭയത്തിൽ നിന്നാണ് സിപിഎമ്മിൻ്റെ മൗനമെന്നാണ് വിമർശകരുടെ ആരോപണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here