ഇപിക്ക് ഒരു ബിജെപി മോഹം ഉണ്ടായിരുന്നു; എന്നാല്‍ പാര്‍ട്ടി സ്വീകരിച്ചില്ല; ദേശീയ ഉപാധ്യക്ഷന്റെ തുറന്ന് പറച്ചില്‍

ഇപി ജയരാജന്‍ ഒപ്പം ചേരാന്‍ ആഗ്രഹിച്ചെങ്കിലും ബിജെപി അതിന് അനുമതി നല്‍കിയില്ലെന്ന് ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. ഇപിയുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. സിപിഎം വിട്ട് വരാന്‍ ഇപി തയാറാവുകയും ചെയ്തു. എന്നാല്‍ ബിജെപി ദേശീയ നേതൃത്വം അദ്ദേഹത്തിന്റെ കാര്യത്തില്‍ താല്‍പര്യം കാട്ടിയില്ല എന്നാണ് അബ്ദുള്ളക്കുട്ടിയുടെ വെളിപ്പെടുത്തല്‍.

ബിജെപി പ്രവേശനം ചര്‍ച്ച ചെയ്യാനാണ് ഇപി പ്രകാശ് ജാവദേക്കറെ കണ്ടത്. പലതരത്തിലുള്ള ചര്‍ച്ചകള്‍ നടത്തി എങ്കിലും ഇപിയെ വേണ്ട എന്ന നിലപാടിനാണ് സ്വീകാര്യത കിട്ടിയത്. ഇത്തരക്കാര്‍ക്ക് പറ്റിയ പാര്‍ട്ടിയല്ല ബിജെപി എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ആത്മകഥയിലെ വെളിപ്പെടുത്തലിലാണ് അബ്ദുള്‌ലകുട്ടിയുടെ പ്രതികരണം.

ന്റ തിങ്കളാഴ്ച പുറത്തിറങ്ങിയ ‘ഇതാണെന്റെ ജീവിതം’ എന്ന ആത്മകഥയില്‍ ബിജെപിക്കെതിരായ ചില വെളിപ്പെടുത്തലുകള്‍ ഇപി നടത്തിയിരുന്നു. മകനെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ വിളിച്ചിരുന്നെന്നും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമമാണെന്ന് തോന്നിയതായും ജയരാജന്‍ പറയുന്നു. അവിചാരിതമായാണ് ദല്ലാള്‍ നന്ദകുമാറിനൊപ്പം പ്രകാശ് ജാവദേക്കര്‍ തന്നെ വന്നുകണ്ടതെന്ന് ജയരാജന്‍ ആത്മകഥയില്‍ പറയുന്നത്. എന്നാല്‍ ഇതിനെ എല്ലാം തള്ളിക്കൊണ്ടുള്ള പ്രതികരണമാണ് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ നടത്തിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top