സിപിഎമ്മിനെ പറ്റി നിങ്ങള്‍ക്ക് ഒന്നുമറിയില്ല; കൊല്ലാന്‍ വരുന്നവരോടും വാത്സല്യത്തോടെ പെരുമാറും; ഇപിയുടെ പാര്‍ട്ടി ക്ലാസ്

ബിജെപി എംപി സി. സദാനന്ദന്റെ ഇരുകാലുകളും വെട്ടിമാറ്റിയ കേസില്‍ സിപിഎമ്മിന് ഒരു പങ്കുമില്ലെന്ന് ഇപി ജയരാജന്‍. പ്രതികളായ സിപിഎമ്മുകാര്‍ ഒരു തെറ്റും ചെയ്തിട്ടില്ല. കോടതി കുറ്റക്കാരാണെന്ന് പറഞ്ഞതുകൊണ്ട് അവര്‍ അന്തിമമായി കുറ്റക്കാരാണെന്ന് കരുതരുത്. ആര്‍ക്കും തെറ്റ് സംഭവിക്കാം. കോടതി പറയുന്ന എല്ലാ കാര്യങ്ങളും നൂറു ശതമാനം ശരിയാകണമെന്നില്ലെന്നും ജയരാജന്‍ പറഞ്ഞു.
രാഷ്ട്രീയ എതിരാളികളെ ആക്രമിക്കുന്ന പാര്‍ട്ടിയല്ല സിപിഎം. കാലും കയ്യും വെട്ടുന്ന പാര്‍ട്ടിയുമല്ല. ജീവന്‍ കൊടുത്തും ജനങ്ങളെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ്. തങ്ങളെ വെട്ടാനും കൊല്ലാനും വന്നവരോട് പോലും സ്നേഹ വാത്സല്യത്തോടെ പെരുമാറിയ പാരമ്പര്യമാണ് പാര്‍ട്ടിക്കുള്ളത്. അത് മനസിലാക്കാതെയാണ് സിപിഎമ്മിനെ വിമര്‍ശിക്കുന്നതെന്നും ഇപി വ്യക്തമാക്കി.
സദാനന്ദന്റെ കാലുവെട്ടിയ കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ ഇപ്പോള്‍ ജയിലിലാണ്. വിചാരണക്കോടതി വിധിച്ച ഏഴുവര്‍ഷം ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെയാണ് 30 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികള്‍ കീഴടങ്ങിയത്. ജയിലിലേക്ക് പോയ പ്രതികള്‍ക്ക് കെകെ ശൈലജ എംഎല്‍എയുടെ നേതൃത്വത്തില്‍ സിപിഎം യാത്രയപ്പ് നല്‍കിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here