പ്രതീക്ഷയോടെ വളര്‍ത്തിയ പിപി ദിവ്യ വിവാദത്തില്‍പ്പെട്ടു; സര്‍പ്രൈസ് എന്‍ട്രിയായി അനുശ്രീ; കണ്ണൂരില്‍ സിപിഎം നീക്കങ്ങള്‍

കണ്ണൂര്‍ ജില്ലാപഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ പിപി ദിവ്യക്ക് സീറ്റില്ല. ദിവ്യ പ്രതിനിധീകരിച്ചിരുന്ന കല്യാശ്ശേരി ഡിവിഷനില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം വി.വി. പവിത്രനെയാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ പട്ടികയിലെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി. പിണറായി ഡിവിഷനിലാണ് അനുശ്രീ മത്സരിക്കുക.
ദിവ്യക്ക് മാത്രമല്ല നിലവിലെ ജില്ലാപഞ്ചയത്ത് വൈസ് പ്രസിഡന്റായ ബിനോയ് കുര്യന് മാത്രമാണ് വീണ്ടും സീറ്റ് നല്‍കിയിട്ടുള്ളത്. ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. കണ്ണൂര്‍ സര്‍വകലാശാല കാമ്പസിലെ ജേണലിസം വിഭാഗം രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയും എസ്എഫ്ഐ പേരാവൂര്‍ ഏരിയ സെക്രട്ടറിയുമായ നവ്യ സുരേഷ് പേരാവൂര്‍ ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്.
സിപിഎം ഏറെ പ്രതീക്ഷയോടെ വളര്‍ത്തി കൊണ്ടുവന്ന നേതാവായിരുന്നു പിപി ദിവ്യ. കഴിഞ്ഞ തവണ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാക്കി. എന്നാല്‍ കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പ്രതിസ്ഥാനത്ത് എത്തിയതോടെ ജനപ്രീതി കുറഞ്ഞു. പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നിരുന്നു. ഇനി നിയമസഭയിലേക്ക് ദിവ്യയെ പരിഗണിക്കുമോ എന്നാണ് അറിയേണ്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here