കുന്നംകുളത്ത് പോലീസ് മര്‍ദനത്തിനിരയായ സുജിത്തും സൈബര്‍ ആക്രമണം നടത്തി; പരാതി നല്‍കി സിപിഎം നേതാവ് കെജെ ഷൈന്‍

സിപിഎമ്മിലും അനാശാസ്യ വിവാദം എന്ന പേരില്‍ അപവാദ പ്രചരണം നടത്തിയെന്ന് വനിതാ നേതാവ് കെജെ ഷൈനിന്റെ പരാതിയില്‍ കൂടുതല്‍ പേര്‍ക്കെതിരെ പരാതി. കേസന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് സോഷ്യല്‍ മീഡിയയ വഴി വ്യാജ പ്രചരണം നടത്തിയവരുടെ വിവരങ്ങള്‍ ഷൈന്‍ നല്‍കിയിരുന്നു. ഇവരുടെ അക്കൗണ്ടുകളുടെ ലിങ്കുകള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.
കുന്നംകുളത്ത് പോലീസ് സ്റ്റേഷനില്‍ ക്രാരമായ കസ്റ്റഡി മര്‍ദനത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഎസ് സുജിത്തിനെതിരേയും ഷേന്‍ പരാതി നല്‍കിയിട്ടുണ്ട്. ആലുവ സൈബര്‍ പോലീസിലാണ് സുജിത്തിന് എതിരായ പരാതി നല്‍കിയത്. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സാമൂഹിക മാധ്യമത്തിലൂടെ സൈബര്‍ ആക്രമണം നടത്തി എന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.
ഒരു എംഎല്‍എയുടെ പേരുമായി ചേര്‍ത്തുവച്ച് അങ്ങേയറ്റം മോശമായ രീതിയിലുള്ള പ്രചരണം നടക്കുന്നു എന്നാണ് ഷൈന്‍ നല്‍കിയിരിക്കുന്ന പരാതി. കോണ്‍ഗ്രസ് അനുകൂലികളുടെ ഭാഗത്ത് നിന്നാണ് ആക്രമണം ഉണ്ടാകുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗികാരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് ഈ വ്യാജ ആരോപണം. ഇത് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അറിവോടെയാണ് എന്നും ഷൈന്‍ ആരോപിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here