കെഎം ഷാജഹാൻ്റെ അറസ്റ്റിന് പിന്നാലെ വീട്ടില്‍ വീണ്ടും റെയ്ഡ്; വിടാതെ പിടിച്ച് പിണറായി പോലീസ്

അപവാദ പ്രചരണം നടത്തി എന്ന സിപിഎം വനിതാ നേതാവ് കെജെ ഷൈനിന്റൈ പരാതിയില്‍ കെഎം ഷാജഹാന്റെ വീട്ടില്‍ വീണ്ടും പോലീസ് റെയ്ഡ്. തിരുവനന്തപുരം ആക്കുളത്തെ വീട്ടില്‍ കൊച്ചി സൈബര്‍ പോലീസാണ് പരിശോധന നടത്തുന്നത്. ഷാജഹാനെ ഇന്നലെ രാത്രി വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം റൂറല്‍ പൊലീസ് തിരുവനന്തപുരത്ത് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ALSO READ : കെഎം ഷാജഹാനേയും ഗോപാലകൃഷ്ണനേയും അറസ്റ്റ് ചെയ്യാന്‍ നീക്കം; സിപിഎം വനിതാ നേതാവിന് എതിരെ അവാദപ്രചരണത്തില്‍ അതിവേഗ നീക്കങ്ങള്‍

കേസില്‍ ഷാജഹാന്‍ പോലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഇതില്‍ ഷൈനിന്റെ പേര് പറഞ്ഞ് ഒരു വീഡിയോയും ചെയ്തിട്ടില്ലെന്നായിരുന്നു ഷാജഹാന്‍ മൊഴി നല്‍കിയത്. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷം ഷൈനിന്റെ പേര് പറഞ്ഞ് പുതിയ വീഡിയോ ചെയ്തിരുന്നു. ഇതിനെതിരെ ഷൈന്‍ പരാതി നല്‍കുകയും ചെയ്തു. ഈ കേസിലാണ് ഷാജഹാനെ വീണ്ടും കസ്റ്റഡിയിലെടുത്തത്.

അശ്ലീല ഉള്ളടക്കമുളള വീഡിയോ പ്രചരിപ്പിക്കല്‍,, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. നിലവില്‍ ഷാജഹാനെ ചോദ്യം ചെയ്യുകയാണ് പോലീസ്. ഇതിനു ശേഷം വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top