ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന പിണറായി പോലീസ്; ഷൈനിന്റെ പരാതിയില്‍ അതിവേഗം അന്വേഷണം, റെയ്ഡ്; എല്ലാവരും ഇത് പ്രതീക്ഷിക്കരുത്

സോഷ്യല്‍ മീഡിയയില്‍ ഒരു എംഎല്‍എയുടെ പേര് ചേര്‍ത്ത് അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്ന സിപിഎം വനിതാ നേതാവിന്റെ പരാതിയില്‍ അതിവേഗ നടപടികളുമായി പോലീസ്. കെജെ ഷൈന്‍ നല്‍കിയ പരാതിയില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അതിവേഗത്തില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതികളെ തിരിച്ചറിഞ്ഞു. കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ വീട്ടില്‍ ഇന്ന് റെയ്ഡും നടത്തി.
കേസിലെ ഒന്നാം പ്രതിയായ കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണന്റെ പറവൂരിലുള്ള വീട്ടിലാണ് പരിശോധന നടത്തിയത്. ഇവിടെ നിന്നും ഗോപാലകൃഷ്ണന്റെ മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസും നല്‍കിയ ശേഷമാണ് പോലീസ് മടങ്ങിയത്. കൂടാതെ ഷൈനിനെതിരെ പ്രചരണം നടത്തിയ പേജുകളും വളരെ വേഗത്തില്‍ തിരക്കി കണ്ടെത്തി പ്രതി ചേര്‍ക്കുകയാണ്. കൊണ്ടോട്ടി അബു എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിന്റെ ഉടമയായ യാസിറിനെ പുതുതായി പ്രതി ചേര്‍ത്തിട്ടുണ്ട്. കേസിലെ മൂന്നാം പ്രതിയാണ് യാസിര്‍. യുട്യൂബില്‍ വീഡിയോ ചെയ്ത കെഎം ഷാജഹാനാണ് രണ്ടാംപ്രതി.
സിപിഎം നേതാവ് നല്‍കിയ പരാതിയില്‍ മാത്രമാണ് പോലീസിന്റെ ഈ വേഗത. നേരത്തെ സൈബര്‍ ആക്രമണത്തിന്റെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടിക്കാരും മാധ്യമ പ്രവര്‍ത്തകരും നല്‍കിയ പല പരാതികളും ഇപ്പോഴും പൊടിപിടിച്ച് കിടക്കുകയാണ്. എന്നാല്‍ രാഷ്ട്രീയമായി നേട്ടം ഉണ്ടാക്കാനുള്ള സിപിഎം സമ്മര്‍ദ്ദമാണ് പോലീസിനെ ഈ കേസില്‍ ആക്ടീവാക്കി നിര്‍ത്തിയിരിക്കുന്നത് എന്നാണ് ആരോപണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here