ലതേഷ് വധക്കേസില്‍ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം; സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നത് 2008 ഡിസംബര്‍ 31ന്

സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം. തലായി ലതേഷ് വധക്കേസില്‍ കുറ്റക്കാരായ ഏഴ് പ്രതികള്‍ക്കാണ് ജീവപര്യന്തം തടവും 1,40,000 പിഴയും ശിക്ഷ വിധിച്ചത്. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. നാല് വകുപ്പുകളിലായി 35 വര്‍ഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

സുമിത്ത്, പ്രജീഷ് ബാബു, നിധിന്‍, സനല്‍, റിജോഷ്, സജീഷ്, ജയേഷ് എന്നിവരെയാണ് ശിക്ഷിച്ചത്. 2008 ഡിസംബര്‍ 31നാണ് ലതേഷിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷമായിരുന്നു ആക്രമണം. രക്ഷപ്പെടാനായി സുഹൃത്തിന്റെ വീട്ടിലേക്ക് ഓടിക്കയറിയ ലതേഷിനെ പ്രതികള്‍ പിന്‍തുടര്‍ന്ന് വെട്ടിക്കൊല്ലുകയായിരുന്നു. ലതേഷിന്റെ സുഹൃത്തിനും വെട്ടേറ്റിരുന്നു.

കേസില്‍ 12 പേരാണ് അറസ്റ്റിലായത്. ഇതില്‍ ഒന്നു മുതല്‍ 7 വരെയുള്ള പ്രതികളാണ് ശിക്ഷിക്കപ്പെട്ടത്. 8ാം പ്രതി കേസിന്റെ വിചാരണ കാലയളവില്‍ മരിച്ചിരുന്നു. ഒന്‍പത് ുതല്‍ 12 വരെയുള്ള പ്രതികളെ വെറുതെ വിട്ടു. മത്സ്യത്തൊഴിലാളി യൂണിയന്‍ (സിഐടിയു) നേതാവും സിപിഐ എം തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു ലതേഷ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top