സിപിഎം സ്ഥാനാർഥി പട്ടാപകൽ പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിൽ കുറ്റക്കാരൻ; 20 വർഷം തടവ് വിധിച്ച് കോടതി

പയ്യന്നൂരിൽ പോലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് സി പി എം പ്രവർത്തകർക്ക് 20 വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി. സി പി എം പ്രവർത്തകരായ നന്ദകുമാർ, വി.കെ നിഷാദ് എന്നിവർക്കാണ് തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പ്രതികൾക്ക് 20 വർഷം തടവിനു പുറമെ, രണ്ടര ലക്ഷം രൂപ വീതം പിഴയും ശിക്ഷയായി വിധിച്ചു. ശിക്ഷിക്കപ്പെട്ട വി.കെ നിഷാദ് പയ്യന്നൂർ നഗരസഭയിൽ പുതിയങ്കാവിലെ 46-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയാണ്. നിലവിൽ ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡൻ്റ് കൂടിയാണ് നിഷാദ്.

Also Read : ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ഷെറിൻ രക്തസാക്ഷിയല്ല; മേഖല കമ്മിറ്റി നടപടി തള്ളി വി.കെ സനോജ്

ജനപ്രാതിനിധ്യ നിയമപ്രകാരം, മത്സരിച്ച് വിജയിച്ചാൽ പോലും 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട നിഷാദിന് ജനപ്രതിനിധിയായി തുടരാൻ സാധിക്കുമോ എന്ന കാര്യത്തിൽ നിയമതടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. 2012 ഓഗസ്റ്റ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ അറസ്റ്റിലായതിനെ തുടർന്ന് പയ്യന്നൂർ ടൗണിൽ വ്യാപകമായ പ്രതിഷേധങ്ങൾ നടന്നിരുന്നു.

ഈ സമയത്ത് പയ്യന്നൂർ ടൗണിൽ വച്ച് പോലീസിനെതിരെ നിഷാദും നന്ദകുമാറും ഉൾപ്പെടെയുള്ള പ്രതികൾ ബോംബ് എറിയുകയായിരുന്നു. പ്രതികൾക്കെതിരെ വധശ്രമക്കുറ്റം, സ്ഫോടക വസ്തു നിരോധന നിയമത്തിലെ 3, 4 വകുപ്പുകൾ എന്നിവ തെളിഞ്ഞതായി കോടതി കണ്ടെത്തി. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ പ്രശാന്തിൻ്റേതാണ് വിധി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top