ചട്ടിയിൽ തട്ടിപ്പ് നടത്തി CPM നേതാവ്; കുട്ടമണി പെട്ടത് വിജിലൻസിൻ്റെ കെണിയിൽ

ചട്ടി വിൽപ്പനയിൽ അഴിമതി കാട്ടിയ CPM നേതാവ് വിജിലൻസ് പിടിയിൽ. കളിമൺ പാത്ര നിർമ്മാണ വിപണന ക്ഷേമവികസന കോർപ്പറേഷൻ ചെയർമാൻ കെ എൻ കുട്ടമണിയാണ് കൈക്കൂലി കേസിൽ പിടിയിലായത്. വളാഞ്ചേരി നഗരസഭയിലേക്ക് വിതരണം ചെയ്ത 3642 ചെടിച്ചട്ടികൾക്ക് ഒന്നിന് മൂന്ന് രൂപ വീതം കൈക്കൂലി ആവശ്യപ്പെട്ടതിനാണ് അറസ്റ്റ്.

Also Read : ഭൂട്ടാൻ വാഹനക്കടത്ത് അത്ര നിസ്സരമല്ല; തട്ടിപ്പ് കാട്ടിയവർക്ക് മേൽ രാജ്യദ്രോഹക്കുറ്റം ചുമത്താൻ സാധ്യത

വളാഞ്ചേരി നഗരസഭയില്‍ ചെടിച്ചട്ടികള്‍ വിതരണം ചെയ്യാന്‍ കളിമണ്‍ പാത്രനിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ ടെന്‍ഡര്‍ വിളിച്ചിരുന്നു. ഇതിനിടയിലാണ് കുട്ടമണി അഴിമതിക്ക് കളമൊരുക്കിയത്. ഓര്‍ഡര്‍ നല്‍കാൻ ചട്ടി ഒന്നിന് മൂന്നുരൂപ വീതം കൈക്കൂലി വേണമെന്ന് കുട്ടമണി ഉത്പാദകനോട് ആവശ്യപ്പെട്ടു. ആദ്യം 25,000 ആവശ്യപ്പെട്ടത്. പിന്നീട് 10,000മാക്കി കുറച്ചു.

Also Read : ഫെയ്സ്ബുക്കിൽ റിക്വസ്റ്റ് അയച്ച് പണം തട്ടിപ്പ്; കബളിപ്പിച്ചത് പാകിസ്ഥാൻ പൗരന്റെ പേരിൽ

ഇതിനിടയിൽ കരാറെടുക്കാൻ വന്നയാൾ വിജിലന്‍സിനെ സമീപിച്ചു. വിജിലന്‍സ് കൂട്ടമണിക്കുള്ള കെണിയൊരുക്കി. പരാതിക്കാരനെ കൊണ്ട് വിജിലന്‍സ് തൃശ്ശൂരിലെ ഇന്ത്യന്‍ കോഫീ ഹൗസില്‍ വച്ച് കുട്ടമണിക്ക് പണം നൽകിച്ചു. പണം വാങ്ങവേ ഉദ്യോഗസ്ഥർ കുട്ടമണിയെ അറസ്റ്റ് ചെയ്തു.

സിഐടിയു സംസ്ഥാന സമിതി അംഗമാണ് കുട്ടമണി. സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണത്തൊഴിലാളി യൂണിയന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറിയായിരുന്നു. 2018ൽ സർക്കാർ കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ രൂപീകരിച്ച് കുട്ടമണിയെ തലപ്പത്ത് ഇരുത്തുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top