കണ്ണില്ലാത്ത ക്രൂരത; സിപിഎം നേതാവായ അച്ഛനെ തല്ലിക്കൊന്ന് മകൻ

മകൻ്റെ മർദ്ദനത്തെ തുടർന്ന് ചികിത്സയിലയിരുന്ന മുതിർന്ന സിപിഎം നേതാവ് മരിച്ചു. രാജാക്കാട് സ്വദേശി ആണ്ടവർ (84) ആണ് മരിച്ചത്. രാജകുമാരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സിപിഎം രാജാക്കാട് ഏരിയാ കമ്മറ്റി അംഗവുമായിരുന്നു ആണ്ടവർ. സംഭവത്തിൽ മകൻ മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 24നാണ് വാക്കുതർക്കത്തെ തുടർന്ന് മകൻ മണികണ്‌ഠൻ ആണ്ടവരെ തല്ലിച്ചതച്ചത്. ഫ്ളാസ്ക്കും ടേബിൾ ഫാനും അടക്കമുള്ള വസ്തുക്കൾ ഉപയോഗിച്ച് മകൻ പിതാവിന്റെ തലക്കും മുഖത്തുമൊക്കെ മാരകമായി ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ആണ്ടവർ മധുര മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വീട്ടിൽ ആരും ഇല്ലാത്ത സമയത്തായിരുന്നു മർദനം. മരണമുണ്ടായ സാഹചര്യത്തിൽ മകൻ മണികണ്ഠനെതിരെ പോലീസ് കൂടുതൽ വകുപ്പുകൾ ചുമത്തും. നേരത്തെ അറസ്റ്റിലായിരുന്ന മകന്‍ മണികണ്ഠന്‍ ഇപ്പോൾ റിമാന്‍ഡിലാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here