സിപിഎം നേതാവിൻ്റെ വീട്ടിൽ അസ്ഥികൂടങ്ങൾ കണ്ടെത്തി; ഇടത് ഭരണകാലത്തെ ക്രൂരതകൾ വീണ്ടും ചർച്ചയാവുന്നു

പശ്ചിമ ബംഗാളിലെ അന്തരിച്ച സിപിഎം നേതാവിൻ്റെ വീടിൻ്റെ തറയ്ക്കു താഴെ മനുഷ്യരുടെ നിരവധി തലയോട്ടികളും അസ്ഥികളും കണ്ടെത്തി. പഴയ കെട്ടിട്ടത്തിൽ അറ്റകുറ്റപ്പണികൾക്കായി തറ കുഴിച്ചപ്പോഴാണ് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയത്. 24 പർഗാന ജില്ലയിലെ അശോക് നഗറിലാണ് സംഭവം.

പ്രദേശത്തെ നേതാവായിരുന്ന ബിജോൻ മുഖോപാധ്യായയുടെ തറവാട് വീട്ടിൽ നിന്നാണ് എല്ലിൻ കഷണങ്ങളും തലയോട്ടിയുമൊക്കെ കണ്ടെത്തിയത്. മുഖോപാധ്യായയുടെ മകളാണിപ്പോൾ ഇവിടെ താമസിക്കുന്നത്. സിപിഎം ഭരണ കാലത്ത് രാഷ്ടീയ എതിരാളികളെ ഇത്തരത്തിൽ കൊലപ്പെടുത്തി നേതാക്കളുടെ വീടുകളിലും പാർട്ടി ഓഫീസുകളുടെ പരിസരത്തും ജീവനോടും അല്ലാതെയും കുഴിച്ചിടുന്നതായി നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഞെട്ടിപ്പിക്കുന്ന ഈ വാർത്ത പുറത്തു വന്നതോടെ പുതിയ രാഷ്ട്രീയ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കയാണ്.

Also Read : ധർമ്മസ്ഥലയിൽ അസ്ഥികൂടങ്ങൾ കണ്ടെത്തി; പുരുഷന്റേതെന്ന് സംശയം

അസ്ഥികൂടങ്ങൾ കണ്ടെടുത്തതോടെ അശോക് നഗറിലും പരിസരങ്ങളിലും വലിയ പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്. പഴയ കെട്ടിടം പൊളിച്ചു മാറ്റി പുതിയ വീട് നിർമ്മിക്കാനായി തറ ഒരുക്കുമ്പോഴാണ് എല്ലിൻ കഷണങ്ങൾ കണ്ടത്. പോലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. ശാസ്ത്രീയ പരിശോധനകൾക്കായി അസ്ഥികൾ അയച്ചിട്ടില്ല.

2011ലും സമാന പരാതികൾ പാർട്ടിക്കെതിരെ ഉയർന്നിരുന്നു. സിപിഎം നേതാവും മുൻ മന്ത്രിയുമായ സുശാന്തോ ഘോഷിൻ്റെ വീടിനുള്ളിൽ നിന്നും പരിസരത്തു നിന്നുമാണ് മനുഷ്യ ശരീരത്തിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയത്. ഇയാൾ 20 വർഷത്തോളം മന്ത്രിയായിരുന്നു. ദീർഘകാലം മിഡ്നാപ്പൂരിൽ നിന്നുള്ള എംഎൽഎയുമായിരുന്നു. ഘോഷും 40 ലധികം സിപിഎം പ്രവർത്തകരും ചേർന്ന് ഏഴ് തൃണമൂൽ പ്രവർത്തകരെ കൊലപ്പെടുത്തി എന്നാണ് പോലീസിൻ്റെ ഭാഷ്യം. അസ്ഥികൂടങ്ങൾ
ഫോറിൻസിക് പരിശോധന നടത്തി ഘോഷിനെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. അശോക് നഗർ സംഭവം കൂടി പുറത്തു വന്നതോടെ സിപിഎം ഭരണകാലത്തെ ക്രൂരതകൾ വീണ്ടും ചർച്ചയാവുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top