കെഎം ഷാജഹാനേയും ഗോപാലകൃഷ്ണനേയും അറസ്റ്റ് ചെയ്യാന്‍ നീക്കം; സിപിഎം വനിതാ നേതാവിന് എതിരെ അവാദപ്രചരണത്തില്‍ അതിവേഗ നീക്കങ്ങള്‍

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ അപവാദ പ്രചരണത്തില്‍ അതിവേഗ നടപടികളുമായി പോലീസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയങ്കെലും പ്രതികളാക്കപ്പെട്ട സി.കെ. ഗോപാലകൃഷ്ണനും കെ. എം. ഷാജഹാനും ഹാജരായിരുന്നില്ല. ഇന്നലെ ഹാജരാകാനാണ് ഇവരോട് ആവശ്യപ്പെട്ടത്. ഇതോടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് പോലീസ് നീക്കം.
പ്രതികളുടെ വീടുകളില്‍ അന്വേഷണസംഘം റെയ്ഡ് നടത്തിയ ശേഷമാണ് നോട്ടീസ് നല്‍കിയത്. ഇതിനു പിന്നാലെ സി.കെ. ഗോപാലകൃഷ്ണന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി. സമാനമായ രീതിയില്‍ രണ്ടാം പ്രതിയായ കെഎം ഷാജഹാനു മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കേസിലെ മൂന്നാം പ്രതി കൊണ്ടോട്ടി അബു എന്ന പേജിന്റെ അഡ്മിനായ യാസര്‍ എടപ്പാളിനോട് ഇന്ന് ഹാജരാകാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്.വിദേശത്തുള്ള യാസര്‍ ഹാജരാകുന്നില്ലെങ്കില്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കും.
പിടിച്ചെടുത്ത പ്രതികളുടെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ഇനിയും ലഭിച്ചിട്ടില്ല. മെറ്റയില്‍ നിന്നും വിവരങ്ങള്‍ തേടി കത്തയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ടും ലഭിക്കാനുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here