വിഎസിന്റെ വിലാപയാത്രയ്ക്ക് കെഎസ്ആര്‍ടിസി പ്രത്യേക ബസ്; വശങ്ങളിലെ ഗ്ലാസുകള്‍ നീക്കും

വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരവുമായി ആലപ്പുഴയിലേക്കുളഅള വിലാപയാത്ര കെഎസ്ആര്‍ടിസിയുടെ പ്രത്യേക ബസില്‍. പൊതുജനങ്ങള്‍ക്ക് കാണാനും ബസില്‍ കയറി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനും സൗകര്യമൊരുക്കുന്ന രീതിയിലാണ് ബസിന്റെ സജ്ജീകരണം. ഗ്ലാസ് പാര്‍ട്ടീഷന്‍ ഉള്ള ജെ എന്‍ 363 എ.സി. ലോ ഫ്ലോര്‍ KL 15 A 407 ബസാണ് ഒരുക്കിയിരിക്കുന്നത്.

സമര നായകന് വിട എന്നാണ് ബസിന്റെ മുന്നില്‍ എഴുതിയിരിക്കുന്നത്. വശങ്ങളിലും വിഎസിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുഷ്പങ്ങളാല്‍ അലങ്കരിച്ചാണ് വാഹനം എത്തിച്ചത്. സീറ്റുകള്‍ ഇളക്കിമാറ്റി ചുവന്ന പരവതാനി വിരിച്ചിട്ടുള്ള ബസില്‍ ജനറേറ്റര്‍, ഫ്രീസര്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.. ദര്‍ബാര്‍ ഹാളില്‍ എത്തിച്ച ബസ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അടക്കം പരിശോധിച്ചു. റോഡരികില്‍ കാത്ത് നില്‍ക്കുന്ന എല്ലാവര്‍ക്കും വിഎസിനെ അവസാനമായി കാണാനുള്ള സൗകര്യത്തിന് ബസിന്റെ വശങ്ങളിലെ ഗ്ലാസുകള്‍ നീക്കം ചെയ്യും.

തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ടിപി പ്രദീപും, വികാസ് ഭവന്‍ ഡിപ്പോയിലെ കെ ശിവകുമാറും ആണ് ബസിന്റെ സാരഥികള്‍. പ്രധാന ബസിനെ അനുഗമിക്കാന്‍ മറ്റൊരു ബസും ഒരുക്കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top