സിപിഎം നേതാവ് പാര്‍ട്ടി ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ചു; അന്വേഷണം തുടങ്ങി പോലീസ്

കൊച്ചിയില്‍ സിപിഎം നേതാവ് പാര്‍ട്ടി ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദയംപേരൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി ടി.എസ്.പങ്കജാക്ഷനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നടക്കാവ് ലോക്കല്‍ കമ്മിറ്റി ഓഫിസിലെ വായനശാല മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ വായനശാല പൂട്ടുന്നത് പതിവില്ല. ഇന്നലെ രാത്രി 10 മണിക്കും പങ്കജാക്ഷനെ ഇവിടെ നാട്ടുകാര്‍ കണ്ടിരുന്നു.

ഇന്ന രാവിലെ ആറു മണിയോടെ പത്രമിടാന്‍ വന്നയാളാണ് മൃതദേഹം കണ്ട്ത.് ഇയാള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും സിപിഎം നേതാക്കളും സ്ഥലത്ത് എത്തി. പിന്നാലെ പോലീസിനേയും വിവരം അറിയിച്ചു. ഫോറന്‍സിക് സംഘം എത്തിയ ശേഷം മറ്റു നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കടബാധ്യതകളാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനിലെ ജീവനക്കാരനായിരുന്ന പങ്കജാക്ഷന്‍. ഇവിടത്തെ യൂണിയന്‍ ഭാരവാഹിയുമായിരുന്നു. വിരിച്ച ശേഷം പങ്കജാക്ഷനും ഭാര്യ ഭാസുരദേവിയും സിപഎം സജീവപ്രവര്‍ത്തകരായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top