‘ആജ്ഞാപിക്കാന്‍ മതം പുറപ്പെടരുത്’; സൂംബയെ എതിര്‍ത്തവര്‍ക്ക് മാസ് മറുപടിയുമായി എംഎ ബോബി

സ്‌കൂളുകളില്‍ സൂംബ നൃത്തം കൊണ്ടുവരുന്നതിനെ ശക്തിയായി എതിര്‍ത്ത മുസ്ലിം സംഘടനകള്‍ക്ക് മറുപടിയുമായി സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് പറയുന്നത് ആധുനിക കാലഘട്ടത്തിന് യോജിച്ചതല്ല. കുട്ടികള്‍ മാനസികമായും ശാരീരികമായും കരുത്തുള്ളവരായാണ് വളരേണ്ടത്. 21-ാം നൂറ്റാണ്ടിലാണ് ജീവിക്കുമ്പോള്‍ 22-ാം നൂറ്റാണ്ടില്‍ എങ്ങനെയാണ് ജീവിക്കേണ്ടത് എന്നതിനെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്. അത്തരമൊരു കാലത്ത് സൂംബ പോലുള്ള പരിപാടികള്‍ തെറ്റാണ്, പാടില്ല എന്നുള്ളത് വിതണ്ഡാവാദമാണ്. അങ്ങനെ വാദിക്കുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും ബോബി ആവശ്യപ്പെട്ടു.

സമൂഹത്തിലെ കാര്യങ്ങളെ കുറിച്ച് മതസംഘടനകള്‍ക്ക് അഭിപ്രായം പറയുന്നതില്‍ ദോഷമില്ല. എന്നാല്‍ അതില്‍ ആജ്ഞാപിക്കാന്‍ മതം പുറപ്പെടരുത്. പ്രത്യേകിച്ചും
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍. മതം വിദ്യാഭ്യാസത്തില്‍ നിന്ന് മാറിനില്‍ക്കണം. പൊതുവിദ്യാഭ്യാസമെന്നത് മതനിരപേക്ഷരാഷ്ട്രത്തിന് അനുയോജ്യമായ വിധത്തിലായിരിക്കണമെന്നും ബേബി പറഞ്ഞു.

അല്‍പവസ്ത്രം ധരിച്ചാണ് സൂംബയില്‍ പങ്കെടുക്കുന്നത് എന്നുള്ള പ്രതിഷേധം അറിവില്ലായ്മ കൊണ്ടാണ്. സമചിത്തതയോടുകൂടി സംവാദത്തിലൂടെ പരിഹാരം കാണോണ്ട വിഷയമാണ്. അല്ലാതെ അവരെ ഇപ്പോള്‍ തന്നെ കൈകാര്യം ചെയ്യാമെന്ന മട്ടിലല്ല വേണ്ടതെന്നും ബേബി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top