പാർട്ടി സംഘങ്ങളിൽ അഴിമതി ഉന്നയിച്ച പ്രവർത്തകനെ പുറത്താക്കി സിപിഎം; ഗോവിന്ദന് നൽകിയ പരാതി വെള്ളത്തിൽ വരച്ച വരയായി

സിപിഎം നടത്തറ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം നിബിൻ ശ്രീനിവാസനെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. മണ്ണുത്തി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള സഹകരണ സംഘങ്ങളില്‍ അഴിമതിയെന്ന ആരോപണമാണ് നിബിന്‍ ഉന്നയിച്ചത്. അതിൽ മാധ്യമങ്ങളിലൂടെ പരസ്യ പ്രസ്താവന നടത്തിയതിനാണ് പുറത്താക്കൽ നടപടി.
നടത്തറ പഞ്ചായത്ത് കാര്‍ഷിക തൊഴിലാളി സഹകരണ സംഘം, മൂര്‍ക്കനിക്കര സര്‍വീസ് സഹകരണ ബാങ്ക്, റബ്ബര്‍ ടാപ്പിങ് സഹകരണ സംഘം, കൊഴുക്കുള്ളി കണ്‍സ്യൂമര്‍ സഹകരണ സംഘം, അയ്യപ്പന്‍ കാവ് കാര്‍ഷിക കാര്‍ഷികേതര സഹകരണ സംഘം തുടങ്ങിയ സംഘങ്ങളില്‍ അഴിമതിയെന്നാണ് നിബിൻ ആരോപണം ഉന്നയിച്ചത്.
ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്‍റെ ശബ്ദ സന്ദേശം പുറത്തുവിട്ടതും നിബിൻ ആണെന്ന സംശയവും സിപിഎം കേന്ദ്രങ്ങൾക്കുണ്ട്. പാര്‍ട്ടി കമ്മിറ്റികളിലും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് നിബിൻ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here