ആര്‍ലേക്കറോടുള്ള പിണക്കം മന്ത്രി ശിവന്‍കുട്ടിക്ക് മാറിയില്ല; ഗവര്‍ണറുടെ ചടങ്ങ് ഒഴിവാക്കി

ഭാരതാംബ ചിത്ര വിവാദത്തെ തുടര്‍ന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി തെറ്റിയ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഒരിഞ്ച് പിന്നോട്ടില്ല. ഇന്ന് ഗവര്‍ണര്‍ക്കൊപ്പം പങ്കെടുക്കേണ്ട ചടങ്ങ് മന്ത്രി ബഹിഷ്‌കരിച്ചു. ഫസ്റ്റ് എയ്ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിപാടിയിലാണ് മന്ത്രിയെ ക്ഷണിച്ചിരുന്നത്. ഗവര്‍ണറെ കൂടാതെ കേരള വിസി മോഹനന്‍ കുന്നുമ്മലിനും ക്ഷണമുണ്ടായിരുന്നു.
മന്ത്രിസഭാ യോഗം നീണ്ടുപോയതിനാലാണ് പരിപാടി ഒഴിവാക്കിയതെന്നാണ് മന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ മന്ത്രിയുടെ ഔദ്യോഗിക പരിപാടികളിലൊന്നും ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങ് ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതോടെയാണ് മന്ത്രിയുടെ ഗവര്‍ണറോടുള്ള ബഹിഷ്‌കരണം വ്യക്തമായത്.
രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഭാരതാംബയുടെ ചിത്രം വച്ചതില്‍ പ്രതിഷേധിച്ച് മന്ത്രി ശിവന്‍കുട്ടി ചടങ്ങ് ബഹിഷ്‌കരിച്ച് ഇറങ്ങി പോയിരുന്നു. പിന്നാലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സിലബസില്‍ ഗവര്‍ണറുടെ അധികാരകള്‍ അടക്കം ഉള്‍പ്പെടുത്തി പ്രകോപനം തുടരുകയാണ് വിദ്യാഭ്യാസമന്ത്രി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here