മിഥുൻ്റെ മരണമുണ്ടാക്കിയ കേട് തീർക്കാൻ സിപിഎം നീക്കം; ഉണർന്ന് പ്രവർത്തിക്കാൻ പാർട്ടി ഘടകങ്ങൾക്ക് ആഹ്വാനം

സിപിഎമ്മിന്റെ അധീനതയിലുള്ള തേവലക്കര ബോയ്സ് ഹൈസ്കൂളിൽ മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്‌കൂൾ മാനേജ്മമെന്റിന് വീഴ്ചയുണ്ടായെന്ന് സിപിഎം വിലയിരുത്തൽ. വലിയ തോതിൽ ഇത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നും കൊല്ലത്ത് കൂടിയ സിപിഎം അടിയന്തര ജില്ലാ സെക്രട്ടറിയറ്റിലെ വിലയിരുത്തൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത് തിരിച്ചടിഉണ്ടാകാതിരിക്കാൻ പാർട്ടിയും മറ്റ് പോഷക സംഘടനകളും ഒറ്റകെട്ടായി ഇറങ്ങണമെന്ന് സെക്രട്ടറിയേറ്റിൽ മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.എൻ.ബാലഗോപാൽ എന്നിവർ ആഹ്വാനം ചെയ്തു.
മിഥുന്റെ മരണം രാഷ്ട്രീയ എതിരാളികൾ രാഷ്ട്രീയ ആയുധമാക്കുവെന്ന വിലയിരുത്തലും പാർട്ടിക് ഉണ്ട്. ഇതിനെ നേരിടാൻ സർക്കാരിന്റെയും പാർട്ടിയുടെയും സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നുവന്നു. സിപിഎമ്മിന്റെ അധ്യാപകസംഘടനയായ കെഎസ്ടിഎ 10 ലക്ഷം രൂപ കുടുംബത്തിനു നൽകണമെന്ന് മന്ത്രി ശിവൻകുട്ടി ആവശ്യപ്പെട്ടു. കുടുംബത്തിനു 15 ലക്ഷം രൂപ ചെലവിട്ടു വീടു നിർമിച്ചു നൽകുന്ന ഉത്തരവാദിത്തം ശിവൻകുട്ടി അധ്യക്ഷനായ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് ഏറ്റെടുത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here