വെള്ളാപ്പള്ളി വര്‍ഗീയവാദിയല്ല; മലപ്പുറം പരാമര്‍ശം അംഗീകരിക്കുന്നില്ല; അനുകൂലിച്ചും പ്രതികൂലിച്ചും എംവി ഗോവിന്ദന്‍

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയവാദിയാണെന്ന അഭിപ്രായം സിപിഎമ്മിന് ഇല്ലെന്ന് എംവി ഗോവിന്ദന്‍. അദ്ദേഹത്തെ വര്‍ഗീയവാദിയാക്കാന്‍ ശ്രമനം നടക്കുന്നുണ്ട്. അത് ശരിയായ കാര്യമല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ മലപ്പുറത്തെ കുറിച്ച് വെള്ളാപ്പള്ളി പറഞ്ഞതില്‍ യോജിക്കുന്നില്ല. . വെള്ളാപ്പള്ളി ഒരു ബാധ്യതയായി തോന്നുന്നില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
മലപ്പുറം ജില്ലാ രൂപവത്കരണത്തിന് നേതൃത്വം കൊടുത്ത പാര്‍ട്ടിയാണ് സിപിഎം. അതുകൊണ്ട തന്നെ മലപ്പുറത്തിനെതിരായി ആര് പറഞ്ഞാലും അംഗീകരിക്കില്ലന്ന. സിപിഎമ്മിന് മുസ്ലിം വിരുദ്ധ നിലപാടില്ല. എന്നാല്‍ വര്‍ഗീയതയ്ക്കെതിരേ ഉറച്ച നിലപാടാണ്. ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും പാര്‍ട്ടി അതിശക്തമായി എതിര്‍ക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
മലപ്പുറത്ത് സ്‌കൂള്‍ തുടങ്ങുന്നതില്‍ എസ്എന്‍ഡിപിക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടതാണ്. വെള്ളാപ്പള്ളിയും സര്‍ക്കാരും ചേര്‍ന്ന് കൈകാര്യം ചെയ്യേണ്ടതാണെന്നും ഗോവിന്ദന്‍ പറഞ്ഞു. വെള്ളാപ്പള്ളി ഒരു ബാധ്യതയായി തോന്നുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here