SV Motors SV Motors

ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തി ഇടുക്കിയിൽ സിപിഎം ഓഫീസ് നിർമ്മാണം

നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശിച്ച ശേഷവും ഇടുക്കിയിലെ സിപിഎം ഓഫീസുകളുടെ പണി കഴിഞ്ഞ രാത്രിയും തുടർന്നു. ശാന്തൻപാറയിലെ ഏരിയ കമ്മറ്റി ഓഫീസിൻ്റെ പണി ഇന്ന് പുലർച്ചെ നാലിനാണ് നിർത്തിയത്.

ഭൂവിനിയോഗ നിയമത്തിൽ ഭേദഗതി വരുമ്പോൾ ഈ നിർമാണം സാധൂകരിക്കപ്പെടുമെന്നും തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ഹൈക്കോടതി നിർമാണം വിലക്കിയത് എന്നും സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ് മാധ്യങ്ങളോട് പ്രതികരിച്ചു.

ശാന്തൻപാറ കൂടാതെ ഉടുമ്പൻചോല, ബൈസൻവാലി ഏരിയ കമ്മറ്റി ഓഫീസുകളുടെ നിർമാണവും ഹൈക്കോടതി വിലക്കിയിരുന്നു. ഹൈക്കോടതി നിർദേശം രേഖാമൂലം കിട്ടിയില്ല എന്ന പഴുത് ഉപയോഗിച്ചാണ് വീണ്ടും നിർമാണം നടത്തിയത്. നിർമാണം നിർത്തിവയ്പ്പിക്കാൻ പോലീസിനും നിർദേശം ഉണ്ടായിരുന്നെങ്കിലും രാത്രിയിലെ പണിയിൽ ആരുടെയും ഇടപെടൽ ഉണ്ടായില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top