SV Motors SV Motors

‘അവിടുത്തെ പോലെ ഇവിടെയും ആകണ്ട’ ; സിപിഎമ്മിനെയും മുകേഷിനെയും തള്ളി വൃന്ദാ കാരാട്ട്

യുവനടിയുടെ പരാതിയെ തുടർന്ന് ലൈംഗിക പീഡന കേസില്‍ പ്രതിയായ കൊല്ലം എംഎൽഎയും ചലച്ചിത്ര നടനുമായ എം. മുകേഷിൻ്റെ രാജിയെച്ചൊല്ലി സിപിഎമ്മിൽ ഭിന്നത. രാജി വയ്ക്കേണ്ടെന്ന സിപിഎം സംസ്ഥാന നേതാക്കളുടെ നിലപാട് തളളി പിബി അംഗം വൃന്ദ കാരാട്ട്. സമാന ആരോപണങ്ങൾ കോണ്‍ഗ്രസ് അംഗങ്ങൾ രാജിവച്ചില്ലെന്ന ഇടതു മുന്നണി കൺവീനർ ഇ.പി.ജയരാജന്‍ അടക്കമുള്ള സംസ്ഥാന നേതാക്കളുടെ വാദത്തിനെ അവർ രൂക്ഷമായി വിമർശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അനന്തരഫലത്തെ കുറിച്ച് ചില ചിന്തകൾ’ എന്ന തലക്കട്ടില്‍ പാര്‍ട്ടി വെബ്സൈറ്റില്‍ എഴുതിയ ലേഖനത്തിലാണ് വനിതാ നേതാവ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ALSO READ: ‘ആനി രാജക്ക് കേരളത്തിൽ എന്ത് കാര്യം’; ദേശീയ നേതാവിനെതിരെ സിപിഐ

‘നിങ്ങൾ അങ്ങനെ ചെയ്തതു കൊണ്ട് ഞാൻ ഇങ്ങനെ ചെയ്തു’ (you did this and I did that) എന്ന നിലപാടല്ല വിഷയത്തിൽ സ്വീകരിക്കേണ്ടതെന്ന് ഹിന്ദിയിലുള്ള ഒരു പ്രയോഗത്തിലൂടെ (tu-tu-main-main ) വൃന്ദ ലേഖനത്തിൽ കുറിച്ചു. ലൈംഗിക പീഡന കേസിൽ ആരോപണ വിധേയരായ രണ്ട് എംഎൽഎമാരെ കോൺഗ്രസ് സംരക്ഷിക്കുകയാണെന്നും കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധരായ ഒരു വിഭാഗം മാധ്യമങ്ങൾ ഇവരെ പിന്തുണയ്ക്കുന്നെന്നും അവർ വിമർശിച്ചു. ഇതിന് ശേഷമാണ് മുകേഷ് വിഷയത്തിൽ പാർട്ടി നിലപാടിനെ വിമർശിച്ചിരിക്കുന്നത്.

മുകേഷിനെതിരായ കേസ് സർക്കാർ നിയോഗിച്ച പ്രത്യേക സംഘം അന്വേഷണം അന്വേഷിക്കുന്നുണ്ട്. ആരോപണ വിധേയരെ സർക്കാർ സംരക്ഷിക്കുണ്ടെന്ന കോൺഗ്രസ് വാദത്തിന് മറുപടിയാണ് നടനെതിരെ എടുത്ത കേസെന്നും വൃന്ദ കാരാട്ട് എഴുതി. സിനിമ മേഖലയിയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ച ഇടതു സർക്കാറിൻ്റെ തീരുമാനത്തെയും മുതിർന്ന ദേശിയ നേതാവ് അഭിനന്ദിച്ചു.

പാർട്ടിയിലും മുന്നണിയിലും രാജി ആവശ്യം ശക്തമാകുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്  തിരുവനന്തപുരത്ത് ചേരും.  അതേസമയം, ഒന്നിലധികം ലൈംഗിക ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ മുകേഷ് രാജിവയ്ക്കണമെന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top