ക്ഷേമ പെന്‍ഷന്‍ വിതരണം മറ്റന്നാള്‍ മുതല്‍; ഫുള്‍ ഓണായി പിണറായി സര്‍ക്കാര്‍

ഈ മാസത്തെ സാമൂഹ്യസുരക്ഷ ക്ഷേമനിധി പെന്‍ഷന്‍ വിതരണം മറ്റന്നാള്‍ മുതല്‍ ആരംഭിക്കും. ഇതിനായി 841 കോടി അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം പെന്‍ഷനായി ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.
8.46 ലക്ഷം പേരുടെ ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതമായ 24. 21 കോടി രൂപ സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചു. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യേണ്ടത്. ഈ സര്‍ക്കാര്‍ ഇതുവരെ 42,841 കോടി രൂപയാണ് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി ചെലവിട്ടത്.
ജനകീയ പദ്ധതികളുമായി കളം നിറയാനുള്ള ശ്രമത്തിലാണ് പിണറായി സര്‍ക്കാര്‍. 2021ല്‍ തുടര്‍ ഭരണം സമ്മാനിച്ചതില്‍ ഏറെ നിര്‍ണായകമായത് ക്ഷേമപെന്‍ഷനായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പെന്‍ഷന്‍ കുടിശികയായതിന്റെ പേരില്‍ സര്‍ക്കാര്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ നിലവില്‍ കിടിശികയില്ലാതെ പെന്‍ഷന്‍ അതാത് മാസം തന്നെ നല്‍കാന്‍ പ്രത്യേക ശ്രദ്ധയാണ് പിണറായി സര്‍ക്കാര്‍ പുലര്‍ത്തുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here