സംഘടനാ രഹസ്യങ്ങൾ പരസ്യമാക്കി; ഇ പി ജയരാജൻ്റെ ആത്മകഥയിൽ കുരുങ്ങി സിപിഎം

സി.പി.എം നേതാവ് ഇ.പി ജയരാജൻ്റെ ‘ഇതാണെൻ്റെ ജീവിതം’ എന്ന ആത്മകഥയുടെ പ്രസിദ്ധീകരണത്തിന് പിന്നാലെ പാർട്ടിയിൽ അമർഷം പുകയുന്നതായി റിപ്പോർട്ട്. പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യപ്പെടാതെ മൂടിവെച്ച സംഘടനാപരമായ പല വിവാദങ്ങളും ആത്മകഥയിലൂടെ പരസ്യമാക്കിയതിലാണ് സി.പി.എം നേതൃത്വത്തിന് അതൃപ്തിയുള്ളത്.

സാധാരണയായി സംഘടനാപരമായ വിഷയങ്ങളെ പറ്റി സി.പി.എം നേതാക്കൾ പരസ്യ ചർച്ചകൾ നടത്താറില്ല. എന്നാൽ ഇ.പി ജയരാജൻ്റെ ആത്മകഥ ഈ പതിവ് തെറ്റിച്ചതാണ് നിലവിലെ അതൃപ്തിക്ക് പ്രധാന കാരണം. സംഘടനയ്ക്കുള്ളിൽ തനിക്കെതിരെ പി ജയരാജൻ ഉന്നയിച്ച വിമർശനങ്ങളെക്കുറിച്ചുള്ള തുറന്നെഴുത്താണ് ഇതിൽ ഏറ്റവും പ്രധാനം.

Also Read : ശബരിമല വികസിച്ചാൽ കേരളവും വികസിക്കും; ഭക്‌തിയിൽ CPMകാർക്ക് Phd; അയ്യപ്പസ്നേഹം വാരി വിതറി ഇ പി ജയരാജൻ

തനിക്കെതിരായ അധിക്ഷേപങ്ങൾ ബന്ധപ്പെട്ടവർ വ്യക്തത വരുത്തിയിരുന്നെങ്കിൽ പല വിവാദങ്ങളും നിലക്കുമായിരുന്നുവെന്ന് ഇ.പി. ജയരാജൻ ആത്മകഥയിൽ പറയുന്നത്. പാർട്ടിക്കുള്ളിലെ ആഭ്യന്തര ചർച്ചകൾ പോലും പുറത്തുവരുന്നതിൽ നേതൃത്വത്തിന് ശക്തമായ വിയോജിപ്പുണ്ട്.

പുസ്തക പ്രകാശന ചടങ്ങിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്തിരുന്നില്ല. കൂടാതെ, പി ജയരാജനും ചടങ്ങിൽ നിന്ന് വിട്ടുനിന്നു. ഇതര പാർട്ടി നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, പി.എസ് ശ്രീധരൻ പിള്ള, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ, പാർട്ടിയിലെ പ്രധാന നേതാക്കളുടെ അസാന്നിധ്യം ചർച്ചാവിഷയമായി. ഏതാനും മാസങ്ങൾക്കുമുമ്പ് പി. ജയരാജൻ്റെ പുസ്തക പ്രകാശനത്തിൽ ഇ.പി. ജയരാജൻ പങ്കെടുത്തിരുന്നു എന്നതും ഈ അസാന്നിധ്യത്തിൻ്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതിനെക്കുറിച്ചുള്ള അതൃപ്തിയും ആത്മകഥയിൽ ഇ.പി തുറന്നു പറയുന്നുണ്ട്. വൈദേകം റിസോർട്ട് വിവാദത്തിൽ പാർട്ടി നേതൃത്വം വ്യക്തത വരുത്താൻ തയ്യാറാകാതിരുന്നതിലെ അമർഷവും അദ്ദേഹം വെളിപ്പെടുത്തുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top