നിരീശ്വരവാദം പറയുമെങ്കിലും പിണറായി ഭക്തന്‍; സ്റ്റേറ്റ് കാറില്‍ ഒരുമിച്ച് യാത്ര ചെയ്തപ്പോള്‍ വെള്ളാപ്പള്ളിക്ക് ഉണ്ടായ വെളിപാടുകള്‍

പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എത്തിയത് ഒന്നാം നമ്പര്‍ സ്റ്റേറ്റ് കിയ കാര്‍ണിവല്‍ കാറിലായിരുന്നു. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ ആവോളം പ്രശംസിച്ചുളള പ്രതികരണം വെള്ളാപ്പള്ളിയില്‍ നിന്നും പ്രതീക്ഷിച്ചതാണ്. കിട്ടുന്ന അവസരങ്ങളില്‍ എല്ലാം പരസ്പരം പുകഴ്ത്തുന്നത് ഇരുവരുടേയും ഒരു പതിവായി മാറിയിരിക്കുകയാണ്. എന്നാല്‍ സംഗമത്തില്‍ പങ്കെടുത്ത ശേഷം വെള്ളാപ്പള്ളി നടത്തിയ പ്രതികരണം ഞെട്ടിക്കുന്നതാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്തനാണ് എന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്. ഇതുവരേയും പിണറായി വിജയന്‍ അടക്കം പറഞ്ഞിരുന്നത് വിശ്വാസി അല്ല എന്നായിരുന്നു. അത് തിരുത്തുകയാണ് വെള്ളാപ്പള്ളി ചെയ്തിരിക്കുന്നത്. നിരീശ്വരവാദം പറയുമെങ്കിലും മുഖ്യമന്ത്രിയടക്കം ഭൂരിപക്ഷം കമ്യൂണിസ്റ്റുകാരും ഭക്തരാണ്. ഈ പറയുന്നവരെല്ലാം ആദര്‍ശത്തിനു വേണ്ടിയാണ്. പണ്ട് ഏതാണ്ടൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും പിണറായി തന്നെ രണ്ട് തവണ ഇവിടെ വന്നിട്ടുണ്ട്. ഭക്തനല്ലെങ്കില്‍ അദ്ദേഹത്തിന് ഇവിടെ വരാന്‍ സാധിക്കുമോ. ഇവര്‍ക്കൊക്കെ മനസ്സില്‍ ഭക്തിയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ALSO READ : യോഗിയുടെ കത്തിൽ BJP വെട്ടില്‍; പണി CPMനും കൂടിയോ?
അടുത്ത തവണ പിണറായി തന്നെ മുഖ്യമന്ത്രിയാകും. വേറെയാരും മുഖ്യമന്ത്രി ആയിട്ട് കാര്യമില്ല. ഇടതുപക്ഷത്ത് ലീഡര്‍ഷിപ്പ് ക്വാളിറ്റി പിണറായിക്ക് മാത്രമാണുള്ളത്. യുഡിഎഫില്‍ തമ്മിലടിയാണ്. യുഡിഎഫ് അപ്രസക്തമായി കൊണ്ടിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here