മൂന്നാംമുറ നടത്തുന്ന കാക്കിയിട്ട കവര്‍ച്ചക്കാരെ കാര്‍ക്കിച്ച് തുപ്പണം; പോലീസിനെ പിണറായി കയറൂരി വിട്ടുവെന്ന് സെബാസ്റ്റ്യന്‍ പോള്‍

ആഭ്യന്തര വകുപ്പിനും പിണറായി വിജയനുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഇടത് സഹയാത്രികന്‍ സെബാസ്റ്റ്യന്‍ പോള്‍. അടിയന്തരാവസ്ഥക്കാലത്ത് പോലീസ് തേര്‍വാഴ്ചയ്ക്ക് ലൈസന്‍സ് കൊടുത്ത മുഖ്യമന്ത്രി അച്യുതമേനോനെയാണ് അധികാരം കിട്ടിയപ്പോള്‍ പിണറായി വിജയന്‍ മാതൃക ആക്കിയത്. പിണറായി വിജയനെ ചവിട്ടിക്കൂട്ടിയത് അച്യുതമേനോന്റെ പോലീസാണ്. അതേ ശൗര്യം നിലര്‍ത്തുന്ന അവസ്ഥയിലാണ് പിണറായിയുടെ പോലീസുമെന്ന് അദ്ദേഹം തുറന്നടിച്ചു.

മര്‍ദ്ദകന്റ ഔപചാരികവും അറപ്പുളവാക്കുന്നതുമായ സല്യൂട്ടിനേക്കാള്‍ അഭികാമ്യം മര്‍ദ്ദിതന്റെ രക്ത ഗന്ധമുള്ള അഭിവാദ്യമാണെന്ന് വിപ്ലവമെന്ന പ്രതീക്ഷയില്‍ ജീവിക്കുന്ന നേതാക്കള്‍ മനസിലാക്കണമെന്ന വിമര്‍ശനമാണ് സമകാലിക മലയാളം വാരികയിലെഴുതിയ ‘കാക്കിയിട്ട കശ്മലരുടെ മുട്ടും മട്ടും’ എന്ന ലേഖനത്തില്‍ സെബാസ്റ്റ്യന്‍ പോള്‍ ഉന്നയിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് അച്യുതമേനോന്റെ പോലീസില്‍ നിന്ന് ക്രൂര മര്‍ദ്ദനമേറ്റ വിവരം നിയമസഭയില്‍ പിണറായി വിജയന്‍ വിവരിക്കുമ്പോള്‍ പ്രസ് ഗ്യാലറിയിലിരുന്ന് റിപ്പോര്‍ട്ട് ചെയ്ത വ്യക്തി എന്ന നിലയിലാണ് ഈ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നതെന്ന ആമുഖത്തോടെയാണ് പിണറായിയുടെ പോലീസിന്റെ നെറികേടുകളെ അദ്ദേഹം കടുത്ത ഭാഷയില്‍ തുറന്ന് കാണിക്കുന്നത്.
ഇക്കാലത്ത് പോലീസ് സ്റ്റേഷനുകളില്‍ സിസിടിവിയുടേയും ടെലിവിഷന്റേയും കാലത്തുപോലും നടക്കുന്ന മൂന്നാം മുറകള്‍ ഒരു ജനാധിപത്യ സര്‍ക്കാരിന് നിയന്ത്രി ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ ആപത്ത് വരുത്തി വെക്കും. മൂന്നാംമുറ എന്ന ലോക്കപ്പ് മര്‍ദ്ദനം ഏത് നിയമത്തിലാണ് ന്യായീകരിക്കപ്പെടുന്നതെന്ന് സെബാസ്റ്റ്യന്‍ പോള്‍ ലേഖനത്തില്‍ ചോദിക്കുന്നുണ്ട്. മൂന്നാം ഭരണം കാംക്ഷിക്കുന്ന എല്‍ഡിഎഫ് സുസ്ഥിരതയ്ക്കു വേണ്ടി ചില ഭാണ്ഡങ്ങള്‍ ഉപേക്ഷിക്കണം. ഇക്കാര്യങ്ങള്‍ ക്യാപ്റ്റന്‍ അറിയാതെ പോകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here