‘മാങ്കൂട്ട വിഷയങ്ങൾ’ വീടുകയറി വിശദീകരിക്കാൻ സി.പി.എം; ഐസ്‌ക്രീം പാര്‍ലര്‍ വീണ്ടും ചർച്ചയാകുന്നതില്‍ ലീഗിനും അമര്‍ഷം

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ വ്യത്യസ്ത തലത്തിലുള്ള പ്രചാരണത്തിനായി സി.പി.എം. സ്ത്രീകളുമായി നേരിട്ട് സംവദിച്ച് രാഹൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കേണ്ടി വന്ന സാഹചര്യങ്ങൾ വിശദീകരിക്കാനുള്ള നീക്കവുമായാണ് പാര്‍ട്ടിയും യുവജനസംഘടനകളും മുന്നോട്ടുപോകുക. വീടുകള്‍ തോറും കയറിയുള്ള പ്രചാരണത്തോടൊപ്പം പൊതുസ്ഥലങ്ങളിലും മാങ്കൂട്ടവുമായി ബന്ധപ്പെട്ട ചാറ്റുകളും ശബ്ദസന്ദേശങ്ങളുമായി പ്രചാരണം ശക്തപ്പെടുത്താനും തീരുമാനമുണ്ട്. അതോടൊപ്പം രാഹുലിനെ പൊതു ഇടങ്ങളില്‍ തടഞ്ഞുകൊണ്ടുള്ള ശക്തമായ പ്രക്ഷോഭത്തിനും അവര്‍ രൂപം നല്‍കുകയാണ്.
സി.പി.എമ്മും ഡി.വൈ.എഫ്.ഐയും ജനങ്ങളെ നേരിട്ട് കണ്ട് സംവദിക്കും. അതേസമയം എസ്.എഫ്.ഐയും മഹിളാ സംഘടനങ്ങളും ശക്തമായ പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്‍കും. രാഹുലിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ശക്തമായി നിലനിര്‍ത്തികൊണ്ട് യു.ഡി.എഫിനെ പ്രതിക്കൂട്ടിലാക്കുക എന്നതിനാണ് ഇപ്പോള്‍ സി.പി.എം തീരുമാനിച്ചിരിക്കുന്നത്.
തുടക്കത്തില്‍ അയഞ്ഞ സമീപനം സ്വീകരിച്ചെങ്കിലും ബി.ജെ.പി. ഉള്‍പ്പെടെ ശക്തമായി വിഷയത്തിൽ ഇടപ്പെട്ടതോടെ രാഹുൽ എം.എല്‍.എ. സ്ഥാന രാജിവയ്ക്കണമെന്ന ആവശ്യം അവര്‍ ശക്തമാക്കിയിട്ടുണ്ട്.
Also Read: പൊതിച്ചോറിൽ പ്രതികാരം പൊതിഞ്ഞെടുത്ത് DYFI; ‘ഹൃദയപൂർവം’ രാജി വാർത്ത
തുടക്കത്തില്‍ കോണ്‍ഗ്രസ് നിലപാട് സ്വീകരിക്കട്ടെ എന്ന തരത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നടത്തിയ പ്രസ്താവന പാര്‍ട്ടിക്കുള്ളില്‍ മാത്രമല്ല, യുവജന സംഘടനകളിലും അഭിപ്രായഭിന്നത ഉണ്ടാക്കി. പാര്‍ട്ടിക്കുള്ളില്‍ സമ്മര്‍ദ്ദം ശക്തമായതോടെയാണ് എം.വി. ഗോവിന്ദന്‍ നിലപാട് മാറ്റിയതും. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് വിഷയം സജീവമായി നിലനിര്‍ത്തികൊണ്ട് മുന്നോട്ടുപോകാനാണ് ഇതോടെ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് വീടുകള്‍ തോറും കയറിയും സ്ത്രീകളെ കേന്ദ്രീകരിച്ച് കൊണ്ടുമുള്ള പ്രചാരണം നടത്താനും തീരുമാനിച്ചിട്ടുള്ളത്.
Also Read: എഐസിസിക്ക് ലഭിച്ചത് ഒൻപതിലധികം പരാതികൾ; ചില്ലറക്കാരനല്ല രാഹുൽ മാങ്കൂട്ടത്തിൽ
ഇതിനിടയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിന്റെ ഭാഗമായി പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെട്ട ഐസ്‌ക്രീം പാര്‍ലര്‍ കേസ് ചർച്ചകളിൽ ഉയര്‍ന്നുവരുന്നത് ലീഗിൻ്റെ നേതൃനിരയിലും കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഒരു നടി ഉയര്‍ത്തിയ ആരോപണത്തിന്റെ ഭാഗമായി മുകേഷ് എം.എല്‍.എ സ്ഥാനം രാജിവയ്‌ക്കേണ്ട സ്ഥിതിയെത്തിയെങ്കിലും അതൊഴിവാക്കി സംരഷിക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിച്ചത്. ഇത് ഉയര്‍ത്തിക്കാട്ടി രാഹുലിനെ സംരക്ഷിക്കാനുള്ള കോണ്‍ഗ്രസിൻ്റെ നീക്കമാണ് ഈ നിലയിൽ വഷളാക്കിയത് എന്നാണ് അവരുടെ നിലപാട്.
മുകേഷിനെ ചാരി മാങ്കൂട്ടത്തിലിനെ രക്ഷിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തിനെതിരെ കഴിഞ്ഞദിവസം മുതലാണ് സി.പി.എം ഐസ്‌ക്രീംപാര്‍ലര്‍ കേസ് ഉയര്‍ത്തി കൊണ്ടുവന്നിട്ടുള്ളത്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പരാജയത്തിന് വരെ വഴിവച്ച ആ കേസ് വീണ്ടും ചര്‍ച്ചയാക്കുന്നതിന് പിന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗമാണെന്ന അഭിപ്രായവും ലീഗിനുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. മുകേഷ് എം.എൽ.എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് ഇപ്പോൾ സി.പി.എം തീരുമാനിക്കുന്നതിന് മുൻപേ ഇതേ കീഴ്വഴക്കം യു.ഡി.എഫ് സൃഷ്ടിച്ചിട്ടിട്ടുണ്ട് എന്നാണ് ആ കേസിനെ ഉയർത്തിക്കാട്ടി ഇടതു കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത്.
Also Read: സ്ത്രീകൾ രാഹുലിനെയും ഷാഫിയെയും സോഷ്യൽ മീഡിയയിൽ ഡിലീറ്റ് ചെയ്യുന്നു!! മുഖം നഷ്ടപെട്ട് യൂത്ത് ബ്രിഗേഡ്
ലീഗ് ശക്തികേന്ദ്രങ്ങളില്‍ പഴയ കാര്യങ്ങള്‍ വിശദമായി തന്നെ സി.പി.എമ്മുമായി ബന്ധപ്പെട്ടവര്‍ പ്രചരിപ്പിക്കുന്നുമുണ്ട്. സോഷ്യൽ മീഡിയയിലും ഇതേ പ്രചാരണം ചൂടുിപിടിപ്പിക്കുന്നുണ്ട്. അതോടൊപ്പം നിലവിൽ കോൺഗ്രസ് എം.എൽ.എമാരായ എം.വിന്‍സെന്റ്, എല്‍ദോസ് കുന്നിപ്പിള്ളി തുടങ്ങിയവർ പ്രതികളായ പീഡനക്കേസുകളും സജീവ ചർച്ചയാക്കി തിരിച്ചടിക്കാണ് എൽ.ഡി.എഫ് കോപ്പുകൂട്ടുന്നത്. തിരഞ്ഞെടുപ്പുകൾ എത്തുന്നത് വരെ ഇത് സജീവമാക്കി നിർത്താനും പദ്ധതികളുണ്ട്. രാഹുലിനെതിരായ ഇടതുമുന്നണി പ്രചാരണത്തിന്റെ ചുക്കാന്‍ ഡി.വൈ.എഫ്.ഐ ഏറ്റെടുത്തിട്ടുണ്ട്.
Also Read: രാഹുൽ മാങ്കൂട്ടത്തിലിനോട് അതൃപ്തി പരസ്യമാക്കി വിഡി സതീശൻ… ‘അൻവറിനെ കാണാൻ ആരും ചുമതലപ്പെടുത്തിയില്ല’
രാഷ്ട്രീയമായുള്ള എതിര്‍പ്പിനപ്പുറം വ്യക്തിപരമായി രാഹുലിനെതിരെ കടുത്ത അമര്‍ഷമാണ് ഡി.വൈ.എഫ്.ഐയ്ക്കുള്ളത്. ആശുപത്രികളില്‍ ഡി.വൈ.എഫ്.ഐ വിതരണം ചെയ്യുന്ന പൊതിച്ചോറിനെക്കുറിച്ച് അശ്ലീലം കലര്‍ന്ന ഭാഷയില്‍ പൊതുചടങ്ങില്‍ പ്രസംഗിച്ചതു മുതല്‍ ഒരവസരം കാത്തിരിക്കുകയായിരുന്നു അവര്‍. കഴിഞ്ഞദിവസം പല ആശുപത്രികളിലും വിതരണം ചെയ്ത പൊതിച്ചോറ് പൊതിയാൻ ഡിവൈഎഫ്ഐ ഉപയോഗിച്ചത് രാഹുല്‍ രാജിവച്ച വാർത്ത തലക്കെട്ടാക്കിയ പത്രപേജുകളായിരുന്നു. ഈ വിഷയത്തെ സുവര്‍ണ്ണാവസരമായി ഉപയോഗിച്ച് കോണ്‍ഗ്രസിനെ നിരായുധരാക്കുകയാണ് സി.പി.എമ്മിന്റെ തന്ത്രം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here