ഒഴിഞ്ഞ കസേര AIയുടെ പണിയോ? അയ്യപ്പ സം​ഗമം ലോകപ്രശസ്ത വിജയമെന്ന് എം വി ​ഗോവിന്ദൻ

ആഗോള അയ്യപ്പ സംഗമ സദസ്സിലെ ഒഴിഞ്ഞ കസേരകൾ എഐ ദൃശ്യങ്ങളാവാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദൻ. അയ്യപ്പ സം​ഗമം ലോകപ്രശസ്ത വിജയമെന്നും 4000ത്തിലധികം പേർ സംഗമത്തിൽ പങ്കെടുത്തെന്നും ​ഗോവിന്ദൻ പറഞ്ഞു.

Also Read : ആഗോള അയ്യപ്പ സംഗമം പൊളിഞ്ഞെന്ന് ചർച്ചകൾ…. രാഷ്ട്രീയമായി നേട്ടമെന്ന് സിപിഎം

എല്ലാ സെഷനിലും ആൾ വേണമെന്നാണോ എന്നും ​ഗോവിന്ദൻ ചോദിച്ചു. സംഗമം പരാജയപ്പെട്ടെന്ന് മാധ്യമങ്ങൾ നടത്തിയ പ്രചരണം നാണവും മാനവുമില്ലാത്ത കള്ളപ്രചരണമെന്ന് രൂക്ഷമായ ഭാഷയിൽ ഗോവിന്ദൻ വിമർശിക്കുകയും ചെയ്തു. എൻഎസ്എസ് അടക്കമുള്ളവരെ എത്തിക്കാനായത് നേട്ടമെന്നും അദ്ദേഹം പറഞ്ഞു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തിയ പരിപാടിയിലെ ആളെണ്ണത്തിലെ കുറവ് ഉദ്ഘാടന സെഷൻ തൊട്ടുതന്നെ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ആഗോളതലത്തിൽ ആളുകളെ പങ്കെടുപ്പിക്കും എന്ന ദേവസ്വം ബോർഡിന്റെ വാദവും പൊളിഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിൽ പ്രതീക്ഷിച്ച പങ്കാളിത്തം ഇല്ലാതെ പോയതിന് കാരണം വിവാദങ്ങൾ കൂടിയതാകാമെന്ന വിലയിരുത്തലിലാണ് ദേവസ്വം ബോർഡ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top