ടിപി കേസ് പ്രതികള്‍ സിപിഎമ്മിന് അത്രമേല്‍ പ്രിയപ്പെട്ടവര്‍; പുറത്തിറക്കാന്‍ പുതിയ നീക്കം

ടിപി ചന്ദ്രശേഖരന്‍ വഘക്കേസിലെ പ്രതികളായ ക്രിമിനലുകളെ പുറത്തിറക്കാന്‍ സര്‍ക്കാര്‍ നീക്കം. പ്രതികളെ വിടുതല്‍ ചെയ്യുന്നതില്‍ സുരക്ഷാപ്രശ്‌നമുണ്ടോയെന്ന് ചോദിച്ച് ജയില്‍ ആസ്ഥാനത്ത് നിന്ന് കത്ത് അയച്ചു. സംസ്ഥാനത്തെ ജയില്‍ സൂപ്രണ്ടുമാര്‍ക്കുമാണ് കത്ത് ലഭിച്ചിരിക്കുന്നത്. വിമര്‍ശനം മുന്നില്‍ കണ്ട് ന്യായീകരണത്തിനുള്ള പഴുത് ഇട്ടാണ് കത്ത് അയച്ചിരിക്കുന്നത്.

പ്രതികളെ എന്നന്നേക്കുമായി വിട്ടയക്കുന്നതിനാണോ അതോ പരോള്‍ നല്‍കുന്നതിനാണോ ഈ അന്വേഷണം എന്ന് കത്തില്‍ പറയുന്നില്ല. സുരക്ഷാ പ്രശ്‌നം ഉണ്ടോ എന്ന് മാത്രമാണ് ചോദിച്ചിരിക്കുന്നത്. വലിയ വിമര്‍ശനം ഉണ്ടായാല്‍ അത് പരോളിനുള്ള നീക്കം എന്ന് പറയാനുള്ള ബുദ്ധിപരമായ നീക്കം എന്നാണ് വിമര്‍ശനം ഉയരുന്നത്.

പ്രതികളെ വിട്ടയക്കാനുള്ള കത്തല്ലെന്നാണ് ജയില്‍ മേധാവി എഡിജിപി ബല്‍റാംകുമാര്‍ ഉപധ്യായ പറയുന്നത്. മാഹി ഇരട്ടക്കൊല കേസില്‍ ടിപി കേസ് പ്രതികളായ കൊടി സുനി ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷാ പ്രശ്‌നമുണ്ടോയെന്ന് അന്വേഷിച്ച് കത്ത് അയച്ചതെന്നാണ് വിശദീകരണം.

20വര്‍ഷത്തേക്ക് വിട്ടയക്കരുതെന്ന കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ടിപി കേസ് പ്രതികള്‍ക്കായി സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്. ഇവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം പരാജയപ്പെട്ടിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top