അനാശാസ്യ വിവാദം ആയുധമാക്കി സിപിഎം; പ്രതിപക്ഷ നേതാവിന്റെ അറിവില്ലാതെ നടക്കില്ലെന്ന് എം വി ഗോവിന്ദൻ
September 19, 2025 7:35 PM

സിപിഎം നേതാവ് കെ ജെ ഷൈനിക്കെതിരെ ഉയർന്ന അനാശാസ്യ വിവാദം ആയുധമാക്കി മാറ്റി സിപിഎം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തന്നെ വിശദീകരണവുമായി രംഗത്തെത്തി. സതീശൻ പറഞ്ഞ ബോംബ് ഇതുപോലെ ഒന്നാണെന്ന് ആരും കരുതിയില്ലെന്നും കേട്ടാൽ അറക്കുന്ന കള്ള പ്രചാരവേലയാണ് നടക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
സിപിഎമ്മിനുള്ളിലെ വിഭാഗീയത തുടർന്നാണ് ഇത്തരം വാർത്തകൾ പുറത്തുവരുന്നതെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വാദങ്ങളെയും എം വി ഗോവിന്ദൻ എതിർത്തു. സിപിഎമ്മിൽ ആഭ്യന്തര പ്രശ്‌നമില്ലെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ അറിവില്ലാതെ ഇത് നടക്കില്ലെന്നും എറണാകുളത്ത് വലിയ സ്ത്രീവിരുദ്ധ പ്രചാരവേല നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here