വധശ്രമക്കേസിൽ പോലീസുകാരൻ്റെ ഭാര്യ പ്രതിയായി; വൃദ്ധയോട് കാട്ടിയ കൊടും ക്രൂരതയുടെ കാരണം ഞെട്ടിക്കും

പത്തനംതിട്ട കീഴ്‌വായ്പൂരില്‍ 61കാരിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം പോലീസ് ഉദ്യോഗസ്ഥൻ്റെ ഭാര്യയാണ് കൊടുംക്രൂരത ചെയ്തത്. കോയിപ്രം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറുടെ ഭാര്യയായ സുമയ്യ അറസ്റ്റിൽ. ഇവർ ഓഹരി ട്രേഡിങ് വഴിയുണ്ടായ 40 ലക്ഷം രൂപയുടെ നഷ്ടം നികത്താനാണ് ക്രൂരമായ ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്ന് പോലീസ് നിഗമനം.

ആക്രമിക്കപ്പെട്ട ലത എന്ന 61കാരിയുമായി പ്രതിക്ക് സാമ്പത്തിക ബന്ധമുണ്ടായിരുന്നു. ആക്രമണത്തിന് ദിവസങ്ങൾക്ക് മുൻപ്, കടം വീട്ടാനായി സുമയ്യ ലതയോട് ഒരു ലക്ഷം രൂപ വായ്പ ആവശ്യപ്പെട്ടു. എന്നാൽ ഇത് നിഷേധിക്കപ്പെട്ടതോടെ ലതയുടെ കൈവശമുള്ള സ്വർണാഭരണങ്ങൾ പണയം വക്കാൻ ആവശ്യപ്പെട്ടു. ലത അത് വിസമ്മതിച്ചതോടെയാണ് സുമയ്യ മോഷണത്തിനും കൊലപാതകത്തിനും പദ്ധതിയിട്ടത്.

Also Read : സർക്കിൾ ഇൻസ്പെക്ടർ ജയിലിലേക്ക്; വാഹനാപകടമുണ്ടാക്കി കടന്നുകളഞ്ഞ കേസിൽ മുൻകൂർ ജാമ്യമില്ല

ലതയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ സുമയ്യ, വയോധികയെ ആക്രമിക്കുകയും ആഭരണങ്ങൾ കവർന്നെടുക്കുകയും ചെയ്തു. തെളിവുകൾ ഇല്ലാതാക്കുന്നതിനും വയോധികയെ കൊലപ്പെടുത്തുന്നതിനുമായി വീടിന് തീ കൊളുത്തി. ലത പുറത്തേക്കിറങ്ങി ബഹളം വെച്ചപ്പോഴാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റ ലതയെ ഉടൻ തന്നെ ആശുപത്രിയിലാക്കി.

പ്രതിയുടെ ഭർത്താവായ പോലീസ് ഉദ്യോഗസ്ഥൻ്റെ അറിവോ പങ്കോ ഈ സംഭവത്തിലില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കവർച്ച ചെയ്ത സ്വർണാഭരണങ്ങൾ കണ്ടെടുക്കുന്നതിനായി പോലീസ് ക്വാർട്ടേഴ്സ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പരിശോധന തുടരുകയാണ്. 35 ശതമാനം പൊള്ളലേറ്റ ലത കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top