മാങ്കൂട്ടത്തിലിനെ അടിമുടി പൂട്ടാനൊരുങ്ങി സർക്കാർ; വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പ്രവർത്തകരുടെ വീട്ടിൽ ക്രൈം ബ്രാഞ്ച് പരിശോധന

യൂത്ത് കോൺഗ്രസ് സംഘടനാ തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അടൂരിൽ വ്യാപക പരിശോധന. ക്രൈം ബ്രാഞ്ച് ആണ് പരിശോധന നടത്തുന്നത്. ക്രൈം ബ്രാഞ്ച് ആണ് പരിശോധന നടത്തുന്നത്. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പ്രവർത്തകരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്. വ്യാജ തിരിച്ചറിയൽ കാർഡ് കേസില്‍ രാഹുലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നു. ശനിയാഴ്ച ഹാജരാകാൻ രാഹുലിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
കേസിലെ മൂന്നാം പ്രതി അഭി വിക്രമിന്റെ ഫോണില്‍ നിന്ന് ലഭിച്ച ചില തെളിവുകളുടെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന. നാല് അംഗ ക്രൈംബ്രാഞ്ച് സംഘമാണ് അടൂരിലെ വീടുകളില്‍ വ്യാപക പരിശോധന നടത്തുന്നത്.കെഎസ്‌യു പ്രവര്‍ത്തകനായ നുബിന്‍ ബിനുവിന്റെ ഫോണ്‍ സംഘം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
അഭി വിക്രമിന്റെ ഫോണില്‍ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്തിരുന്നെങ്കിലും സൈബര്‍ സംഘത്തിന്റെ സഹായത്തോടെ അതെല്ലാം തിരിച്ചെടുത്തപ്പോഴാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അടക്കം ചില തെളിവുകള്‍ ലഭിച്ചത്. കേസിൽ രാഹുലിന്റെ വിശ്വസ്തരായ ഫെനി നൈനാന്‍, രഞ്ജു എംജെ, അഭി വിക്രം, ബിനില്‍ ബിനു, വ്യാജ കാര്‍ഡ് ഉണ്ടാക്കുന്നതിനുള്ള ആപ്ലിക്കേഷന്‍ തയ്യാറാക്കിയ കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ജയ്‌സണ്‍ വികാസ് കൃഷ്ണ എന്നിവരാണ് പ്രധാന പ്രതികൾ. മ്യൂസിയം പോലീസ് ഒരുതവണ രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്തതാണെങ്കിലും അന്ന് തെളിവുകള്‍ കിട്ടാത്തതിനാല്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here