എട്ടുവര്‍ഷത്തെ ലിവ്-ഇന്‍ റിലേഷൻ, രണ്ട് കുട്ടികൾ; പിരിഞ്ഞാൽ നൽകേണ്ട തുകക്ക് പോലും കരാർ; ഒടുവിൽ റൊണാൾഡോ വിവാഹിതനാകുന്നു

ഫുഡ്ബോൾ ഇതിഹാസം ക്രിസ്‌റ്റ്യാനോ റൊണാൾഡോ വിവാഹിതനാകുന്നു. സ്പാനിഷ് മോഡൽ ജോർജിന റോഡ്രിഗസാണ് വധു. ജോർജിന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എട്ടുവര്‍ഷം നീണ്ട ഡേറ്റിങ്ങിനൊടുവിലാണ് വിവാഹനിശ്ചയം. വിരലിൽ അണിഞ്ഞ വജ്രമോതിരത്തിന്റെ ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചുകൊണ്ടാണ് സന്തോഷവാർത്ത ജോർജിന ലോകത്തെ അറിയിച്ചത്. 40 കാരനായ റൊണാള്‍ഡോയ്ക്കും ജോര്‍ജിനയ്ക്കും രണ്ട് പെണ്‍മക്കളുണ്ട്.
റയൽ മഡ്രിഡിൽ കളിക്കുന്ന കാലത്ത് സ്പാനിഷ് തലസ്ഥാനമായ മഡ്രിഡിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. ബന്ധം വളരെവേഗം പ്രണയത്തിലേക്കും ഒരുമിച്ചുള്ള ജീവിതത്തിലേക്കും വഴി മാറി. 2017ലെ ഫിഫ ഫുട്ബോൾ പുരസ്‌കാര വേദിയിലാണ് ഇരുവരും ആദ്യമായി ഒരുമിച്ചു പ്രത്യക്ഷപ്പെട്ടത്.
ഇരുവരും തമ്മിൽ വേർപിരിഞ്ഞാൽ നഷ്ടപരിഹാരം ഏതുതരത്തിൽ വേണമെന്നതിനെ കുറിച്ചുള്ള കരാറുകൾ, വിവാഹത്തിനു മുൻപേ തന്നെ രൂപീകരിച്ചത് വലിയ ചർച്ചയായിരുന്നു.
ഇതനുസരിച്ച് ഏകദേശം 89 ലക്ഷം രൂപ പ്രതിമാസം ജോർജിനയ്ക്കു ക്രിസ്‌റ്റ്യാനോ നൽകും. ബന്ധം വേർപിരിയുകയാണെങ്കിൽ ഈ തുക ഉയർത്താമെന്നാണ് ധാരണ. കുട്ടികളുമായി ബന്ധം തുടരാൻ അനുവദിക്കുമെന്നും കരാറിൽ പറയുന്നു. അതേസമയം, വിവാഹത്തെ കുറിച്ച് റൊണാള്‍ഡോ സ്ഥീരികരണമൊന്നും നടത്തിയിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here