നമ്മുടെ പയ്യൻ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക്; രാജസ്ഥാന് പുതിയ നായകൻ

ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും വിരാമം, സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക്. ഔദ്യോഗിക പ്രഖ്യാപനം സി.എസ്.കെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. സാംസണെ ടീമിലെത്തിച്ചപ്പോൾ പ്രധാന താരങ്ങളായ രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാൻ റോയൽസിന് കൈമാറി. മൂന്ന് താരങ്ങളും രണ്ട് ദിവസം മുമ്പ് ധാരാണാപത്രത്തിൽ ഒപ്പുവച്ചിരുന്നു.

Also Read : രാഹുല്‍ ആശാന്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ടു; സഞ്ജു ഇനി എന്ത് തീരുമാനം എടുക്കും

സഞ്ജുവിന് പകരമായി രാജസ്ഥാൻ റോയൽസിലേക്ക് എത്തുന്ന രവീന്ദ്ര ജഡേജയെ ടീമിന്റെ അടുത്ത നായകസ്ഥാനം ഏൽപ്പിക്കുമെന്നാണ് സൂചന. ആ ഉറപ്പിൻ മേലാണ് ജഡേജ തന്റെ ആദ്യ ക്ലബായ രാജസ്ഥാനിലേക്ക് മടങ്ങിയത്. അതേസമയം, സഞ്ജുവിൻ്റെ സി.എസ്.കെയിലെ പങ്ക് എന്തായിരിക്കുമെന്ന് വ്യക്തമല്ല. നിലവിൽ ഋതുരാജ് ഗെയ്കവാദാണ് ടീമിനെ നയിക്കുന്നത് എന്നതിനാൽ, സഞ്ജുവിന് ആദ്യ സീസണിൽ ക്യാപ്റ്റൻ സ്ഥാനം ലഭിച്ചേക്കില്ല.

സാം കറനെ ഉൾപ്പെടുത്തുന്നതിൽ രാജസ്ഥാന് നേരത്തെ സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നു. വിദേശ താരങ്ങളുടെ ക്വാട്ടയും താരത്തിൻ്റെ ഉയർന്ന പ്രതിഫലമായ 2.4 കോടി രൂപയും കരാറിന് തടസ്സമായിരുന്നു. എന്നാൽ ഈ പ്രശ്‌നങ്ങൾ പരിഹരിച്ചതായി രാജസ്ഥാൻ റോയൽസ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top