കുസാറ്റിലെ വിദ്യാർത്ഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി; ലഹരിമരുന്ന് എത്തിച്ചത് ബംഗളൂരുവിൽ നിന്ന്.. പകുതിയിലധികവും വിറ്റു

കൊച്ചിയിൽ എംഡിഎംഎയുമായി എൻജിനീയറിങ് വിദ്യാർത്ഥികൾ പിടിയിൽ. കുസാറ്റിലെ സിവിൽ എഞ്ചിനീയറിങ് വിദ്യാർത്ഥികളാണ് പിടിയിലായത്. അതുൽ, അൽവിൻ റിബി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവർ താമസിക്കുന്ന സ്വകാര്യ ഹോസ്റ്റലിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. പിടിയിലായ വിദ്യാർത്ഥികൾ ആലപ്പുഴ,തൃശൂർ സ്വദേശികളെന്നാണ് വിവരം.
രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് ഇവർ താമസിക്കുന്ന വീട്ടിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് 10 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. ഡാൻസാഫും ലഹരിവിരുദ്ധ സ്ക്വാഡും അതിരാവിലെ തന്നെ വിദ്യാർത്ഥികളുടെ ഹോസ്റ്റലിൽ എത്തിയാണ് പരിശോധന നടത്തിയത്.
ബംഗളൂരുവിൽ നിന്ന് 20 ഗ്രാം എംഡിഎംഎയാണ് ഇവർ എത്തിച്ചത്. അതിൽ 10 ഗ്രാം മറ്റു വിദ്യാർത്ഥികൾക്ക് വിറ്റു. ബാക്കിയുണ്ടായിരുന്ന 10 ഗ്രാമാണ് ഡാൻസാഫ് സംഘം പിടികൂടിയത്. ഇവർക്ക് പിന്നിൽ വൻ ലഹരി മാഫിയ ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇത് സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here