നികുതി വെട്ടിച്ച് വാഹന കടത്തോ!!! ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ റെയ്ഡ്; പിടിമുറുക്കി നുംകൂർ

ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായി സംസ്ഥാനത്ത് 5 ജില്ലകളിലായി 30 കേന്ദ്രങ്ങളിൽ കസ്റ്റംസ് റെയ്ഡ്. പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. രാജ്യവ്യാപകമായി റെയ്ഡ് നടക്കുന്നുണ്ട്.

Also Read : മോഹന്‍ലാല്‍ ഇന്ന് ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങും; കാത്തിരുപ്പില്‍ മലയാളികള്‍

ഭൂട്ടാൻ വഴി ആഡംബര കാറുകൾ ഏജന്റുമാർ നികുതി വെട്ടിച്ച് കേരളത്തിലെ സിനിമ താരങ്ങൾക്കും ബിസിനസ്സുകാർക്കും വാങ്ങി നല്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. കൊച്ചി പനമ്പള്ളി നഗറിലെ ദുൽഖറിന്റെ വീട്ടിലും തേവരയിലെ പൃഥ്വിരാജിന്റെ ഫ്‌ളാറ്റിലുമാണ്‌ റെയ്ഡ്. കസ്റ്റംസ് കൊച്ചി യൂണിറ്റാണ് പരിശോധന നടക്കുന്നത്. ഇവരെ കൂടാതെ കൂടുതൽ താരങ്ങൾ പട്ടികയിലുണ്ട്. എറണാകുളത്തും കോഴിക്കോടും വ്യവസായ പ്രമുഖരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് എത്തിയെങ്കിലും വാഹനങ്ങളൊന്നും കാണാത്തതിനാൽ മടങ്ങുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top