SV Motors SV Motors

ആളുമാറി ആക്രമണം; ക്രിക്കറ്റർ ജയസൂര്യക്ക് നേരെ സൈബർ പോരാളികളുടെ രോഷം

നടൻ ജയസൂര്യക്ക് പകരം ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യയ്ക്ക് നേരെ ആക്രമണം നടത്തി സൈബർ പോരാളികൾ. നെൽ കർഷകരുടെ പ്രശ്നവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സൈബർ ആക്രമണം. കളമശ്ശേരിയിൽ മന്ത്രിമാർ പങ്കെടുത്ത പൊതുവേദിയിൽ നടൻ ജയസൂര്യ കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നു. സപ്ലൈകോയിൽ നിന്ന് പണം ലഭിക്കാത്തതിനാൽ തിരുവോണനാളിൽ കർഷകർ പട്ടിണി കിടക്കുന്നുവെന്നാണ് ജയസൂര്യ പറഞ്ഞത്. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ നടനു നേരെ മോശം കമന്റുകൾ വരാൻ തുടങ്ങിയത്.

എന്നാൽ നടൻ ജയസൂര്യക്ക് പകരം ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യയുടെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് അധികംപേരും മോശം കമന്റുകൾ പോസ്റ്റ് ചെയ്തത്. കേരളത്തിന്റെ വികാരം നിങ്ങൾക്ക് അറിയില്ല , എൽ ഡി എഫിനെ വിമർശിക്കാൻ നിങ്ങൾ ആളല്ല എന്നിങ്ങനെ മലയാളത്തിലാണ് കമന്റുകൾ വരുന്നത്. താരം ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top