റിനി ആൻ ജോർജിനെതിരെ സൈബർ ആക്രമണം; പരസ്പരം ആയുധമാക്കുന്നത് നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ

യുവനേതാവിൽ നിന്ന് ദുരനുഭവം ഉണ്ടായത് തുറന്ന് പറഞ്ഞ യുവനടി റിനി ആൻ ജോർജിനെതിരെ വ്യാപക സൈബർ ആക്രമണം. സോഷ്യൽ മീഡിയയിലെ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾ വച്ചാണ് റിനിക്കെതിരെ പോസ്റ്റുകളും കമന്റുകളും നിറയുന്നത്. റിനിയെ സിപിഎം ഇറക്കിയതാണെന്ന് കോൺഗ്രസ് ഹാൻഡിലുകളും മറിച്ച് ഇവർ കോൺഗ്രസിന്റെയും വി ഡി സതീശന്റെയും പെറ്റാണെന്നും പറഞാണ് ഇടത് ഹാൻഡിലുകൾ ആക്രമണം അഴിച്ചു വിടുന്നത്. ഇരു പക്ഷത്തുമുള്ള നേതാക്കൾക്കൊപ്പമുള്ള റിനിയുടെ ചിത്രങ്ങൾ വച്ചാണ് പോര് മുറുകുന്നത്.

Also Read : എഐസിസിക്ക് ലഭിച്ചത് ഒൻപതിലധികം പരാതികൾ; ചില്ലറക്കാരനല്ല രാഹുൽ മാങ്കൂട്ടത്തിൽ

കഴിഞ്ഞ ദിവസമാണ് റിനി ആരോപണവുമായി രംഗത്തെത്തിയത്. വാട്ട്സ് ആപ് വഴി അശ്ലീല സന്ദേശം അയച്ച് നിരന്തരം ശല്യം ചെയ്തുവെന്നും സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നുമായിരുന്നു നടിയുടെ ആരോപണം. വി ഡി സതീശനടക്കമുള്ള പ്രസ്ഥാനത്തിലെ മുതിർന്ന നേതാക്കളോട് ഇക്കാര്യം അറിയിച്ചിരുന്നു. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പറയുമ്പോള്‍ ആരോപണവിധേയൻ ‘ഹൂ കെയേഴ്സ്’ എന്നാണ് പറയുന്നത്. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് ആദ്യമായി ആരോപണം ഉന്നയിക്കുന്നത്. യൂത്ത് കോൺ​ഗ്രസ് അധ്യ​ക്ഷ സ്ഥാനത്ത് നിന്നും രാഹുലിനെ മാറ്റാൻ ആലോചനകൾ നടക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top